malappuram local

കുറ്റിപ്പുറത്ത് കസ്റ്റഡി വാഹനങ്ങള്‍ക്ക് വീണ്ടും അഗ്നിബാധ

കുറ്റിപ്പുറം: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം കുറ്റിപ്പുറത്ത് വീണ്ടും കസ്റ്റഡി വാഹനങ്ങള്‍ക്കു തീപ്പിടിച്ചു. 53 വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് കുറ്റിപ്പുറം പോലിസ് സ്‌റ്റേഷനു സമീപത്തെ മൈതാനിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപ്പിടിച്ചത്.
അനധികൃതമായി മണല്‍ കടത്തിയതിന് പോലിസ് കസ്റ്റഡിയില്‍ സൂക്ഷിച്ചതായിരുന്നു വാഹനങ്ങള്‍. ലോറി, ഓട്ടോറിക്ഷ, കാര്‍, വാന്‍ തുടങ്ങിയവയാണ് കത്തിയത്. കഴിഞ്ഞ മൂന്നു മാസത്തിനകം മൂന്നാം തവണയാണ് ഇത്തരത്തില്‍ അഗ്നിബാധയുണ്ടാവുന്നത്.
പൊന്നാനിയില്‍ നിന്നും തിരൂരില്‍ നിന്നുമെത്തിയ അഗ്നിശമന സേനയും കുറ്റിപ്പുറം പോലിസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പ്രവര്‍ത്തിച്ചാണ് തീയണച്ചത്. റോഡോരത്തെ ഉണങ്ങിയ പുല്‍കാടുകളിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാവാം തീ പടര്‍ന്നതെന്നാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it