Kottayam Local

കുറിച്ചി എട്ടുമുറി കോളനി നവീകരിക്കാന്‍ നടപടി സ്വീകരിച്ചു

കോട്ടയം: കുറിച്ചി 5ാം വാര്‍ഡിലെ എട്ടുമുറി കോളനി നവീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ കോളനിയില്‍ സന്ദര്‍ശനം നടത്തിയ കലക്ടര്‍ യു വി ജോസ് ചങ്ങനാശ്ശേരി തഹസില്‍ദാര്‍ ഡാലിസ് ജോര്‍ജിന് നിര്‍ദേശം നല്‍കി.
നീളത്തില്‍ നിര്‍മിച്ചിട്ടുള്ള കെട്ടിടത്തിലെ ഒരു മുറിയാണ് ഓരോ കുടുംബത്തിനുമുളളത്. ഏഴ് കുടുംബങ്ങളാണ് 50 വര്‍ഷത്തിലേറെ പഴക്കമുളള ഈ കെട്ടിടത്തില്‍ താമസിക്കുന്നത്. 6 1/4 സെന്റ് വീതം ഭൂമി ഓരോ കുടുംബത്തിനും പാട്ടാവകാശമായി ഉണ്ട്. ഇതു പേരില്‍ കിട്ടാത്തതുകൊണ്ട് പട്ടിക ജാതി വകുപ്പിന്റേത് ഉള്‍പ്പെടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ലെന്ന് കോളനിക്കാര്‍ കലക്ടറോട് പരാതിപ്പെട്ടു.
അതുകൊണ്ട് വസ്തു പേരിലാക്കി നല്‍കുന്നതിനുളള നടപടിയാണ് ആദ്യം പൂര്‍ത്തിയാവുക. തുടര്‍ന്ന് പട്ടികജാതി വകുപ്പിന്റെയും ജില്ലാ തല പഞ്ചായത്തുകളുടെയും സഹകരണത്തോടെ വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് തീരുമാനം. കോളനിയ്ക്കു മാത്രമായി കുടിവെള്ള സൗകര്യമൊരുക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ പഞ്ചയാത്തംഗം ശോഭ, കുറുച്ചി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാല്‍, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി, പഞ്ചായത്തംഗം രമ്യ രതീഷ്, എസ്‌സി പ്രൊമോട്ടര്‍ മഞ്ജു, കോളനി അസ്സോസിയേഷന്‍ സെക്രട്ടറി പ്രേം സാഗര്‍, കുറിച്ചി വില്ലേജ് ഓഫിസര്‍ ടി കെ സാബു എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it