Second edit

കുറയുന്ന ഉദ്യാനങ്ങള്‍

മധ്യപൗരസ്ത്യത്തിലെ നഗരങ്ങള്‍ പൂന്തോട്ടങ്ങള്‍ക്കു പ്രസിദ്ധമായിരുന്നു. 12ാം നൂറ്റാണ്ടില്‍ ദമസ്‌കസ് സന്ദര്‍ശിച്ച സഞ്ചാരിയായ ഇബ്ന്‍ ജുബയ്ര്‍ നിലാവെളിച്ചത്തില്‍ തിളങ്ങിനില്‍ക്കുന്ന ഉദ്യാനങ്ങളെക്കുറിച്ച് പ്രത്യേകമെഴുതുന്നുണ്ട്. യൂറോപ്പില്‍നിന്നു വന്ന സഞ്ചാരികളും അദ്ഭുതത്തോടെയാണ് നഗരങ്ങളെക്കുറിച്ചു പറയുന്നത്.
എന്നാല്‍, ഇപ്പോള്‍ അറബ് ലോകത്ത് ഉദ്യാനങ്ങളുടെ വിസ്തൃതി കുറയുകയും പലപ്പോഴും അപ്രത്യക്ഷമാവുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജനങ്ങള്‍ക്കു വന്നിരിക്കാനും ഇടപഴകാനുമുള്ള പൊതുവായ ഇടങ്ങള്‍ കുറഞ്ഞുവരുകയാണ്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ പൊതു ഇടങ്ങളുടെ വിസ്തൃതി 70 ശതമാനമാണ് കുറഞ്ഞത്. യുഎന്‍ ഹാബിറ്റാറ്റിന്റെ കണക്കുപ്രകാരം യൂറോപ്യന്‍ നഗരങ്ങളില്‍ 12 ശതമാനത്തോളം തുറസ്സായ സ്ഥലങ്ങളുണ്ട്. എന്നാല്‍, അറബ് ലോകത്തിന് രണ്ടുശതമാനമാണ്. ലബ്‌നാന്റെ തലസ്ഥാനമായ ബെയ്‌റൂത്തിലാവട്ടെ ഇത് അരശതമാനത്തിനു താഴെയാണ്.
ബഗ്ദാദിലെ ഈത്തപ്പനത്തോട്ടങ്ങള്‍ അധികവും ഇപ്പോള്‍ സ്വകാര്യവ്യക്തികളുടെ കൈയിലാണ്. പണ്ടുകാലത്ത് യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതീരത്തായിരുന്നു കവികളും കലാകാരന്മാരും തമ്പടിച്ചിരുന്നത്. അവയൊക്കെ ഇല്ലാതായി. ഈജിപ്തില്‍ ജനാധിപത്യശക്തികളെ ഭയന്ന് കെയ്‌റോയിലെ തഹ്‌രീര്‍ സ്‌ക്വയര്‍ വേലികെട്ടി അടച്ചു. ബഹ്‌റയ്‌നിലെ പ്രസിദ്ധമായ മുത്തു ചത്വരം തകര്‍ത്തത് രാജാവിന്റെ കല്‍പന പ്രകാരമാണ്.
Next Story

RELATED STORIES

Share it