kozhikode local

കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക്; ആദ്യം ആഹ്ലാദം, പിന്നെ കൂട്ടക്കരച്ചില്‍

വടകര : രണ്ടുമാസത്തെ മധ്യവേനലവധിക്ക് ശേഷം തുറന്ന സ്‌കൂളുകള്‍ പ്രവേശനോല്‍സവത്തോടെ കുട്ടികളെ വരവേറ്റു. മധുരം നല്‍കിയും വിസ്മയകാഴ്ചകള്‍ ഒരുക്കിയും ആദ്യ ദിവസം ഉല്‍സവമായി. ഇന്നലെ വടകരയിലെ വിവിധ സ്‌കൂളുകളില്‍ വര്‍ണശഭളമായി പരിപാടികളോടെയാണ് പ്രവേശനോല്‍സവം നടന്നത്. പായസ വിതരണം, കലാപരിപാടികളും പ്രവേസനോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ആദ്യം സ്‌കൂളിലെത്തിയപ്പോള്‍ കുട്ടികളുടെ മുഖത്ത് അമ്പരപ്പായിരുന്നു. അതു പിന്നീട് ആശ്ചര്യമായി, വൈകാതെ തന്നെ എല്ലാരും കൂടിയുള്ള കൂട്ടക്കരച്ചിലായി മാറി.
കരച്ചിലിനിടയിലും ടീച്ചറോടും സഹപാടികളോടും കുശലം പറയുന്നവരെയും കൂട്ടത്തില്‍ കാണാനിടയായി. അക്ഷരമുറ്റത്തേക്ക് കൗതുകത്തോടെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ ദൃശ്യവിരുന്നൊരുക്കിയും പറനിലങ്ങളില്‍ പേരെഴുതിയുമാണ് വടകര എസ്ജിഎംഎസ്ബി സ്‌കൂളില്‍ പ്രവേശനോല്‍സവം നടന്നത്. സ്‌കൂളിലെ മുപ്പതോളം വിദ്യാര്‍ത്ഥികളാണ് ദൃശ്യവിരുന്നില്‍ പങ്കെടുത്തത്. പ്രദീപ് മേമുണ്ടയാണ് ദൃശ്യവിരുന്നൊരുക്കിയത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി ഗോപാലന്‍ നിര്‍വഹിച്ചു. സുനില്‍കുമാര്‍, വി വസന്ത, നയന എസ് ബാബു, പ്രധാനധ്യാപിക ശ്രീജ, കെ.ബിന്ദു സംസാരിച്ചു. സര്‍വ്വ ശിക്ഷാ അഭിയാന്‍ വടകര ബിആര്‍സിയുടെ നേതൃത്വത്തില്‍ പ്രവേശനോത്സവം വടകര സെന്റ് ആന്റണീസ് ജെബി സ്‌കൂളില്‍ വച്ച് നടത്തി. കുട്ടികളും ജനപ്രതിനിധികളും, എഇഒയും, അധ്യാപകരും, രക്ഷിതാക്കളും പങ്കെടുത്ത ഘോഷയാത്രയ്ക്ക് ശേഷം അക്ഷരങ്ങളും അക്കങ്ങളും ആകാശത്തേക്ക് പറത്തിക്കൊണ്ടാണ് 2016-17 വര്‍ഷത്തെ അധ്യയന വര്‍ഷം ആരംഭിച്ചത്.
പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്കമ്മിറ്റി ചെയര്‍മാന്‍ വി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ ടിഎന്‍കെ നിഷ അധ്യക്ഷത വഹിച്ചു. പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെംമ്പര്‍ എ പ്രേമകുമാരി നിര്‍വഹിച്ചു.
എഇഒ ആര്‍ പ്രേമരാജന്‍, രാജന്‍ ചെറുവാട്ട്, പിടിഐ പ്രസിഡന്റ്ടിപി രാമചന്ദ്രന്‍, സിസ്റ്റര്‍ സുജിത, ഡോ.ജോര്‍ജ്, വിനോദ് ചെറിയത്ത് സംസാരിച്ചു. മുനിസിപാലിറ്റിയുടെ അംഗന്‍വാടി പ്രവേശനോല്‍സവ പരിപാടി വടകര ടൗണ്‍ഹാളില്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ പരിധിയിലെ 28 അംഗന്‍വാടിയുടെ പ്രവേശനോല്‍സവമാണ് ടൗണ്‍ഹാളില്‍ നടന്നത്.
നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി സഫിയ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ടിഐ നാസര്‍, പി അശോകന്‍, ഗോപാലന്‍ , പിഎസ് രജ്ഞിത്ത്കുമാര്‍, രമ, ശ്രീമതി സംസാരിച്ചു. അംഗന്‍വാടി ടീച്ചര്‍മാരായി വിരമിക്കുന്ന നാല് പേരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. അഴിയൂര്‍ പഞ്ചായത്ത് സ്‌കൂള്‍ തല പ്രവേശനോല്‍സവം ചോമ്പാല എല്‍.പി സ്‌കൂളില്‍ വെച്ച് നടന്നു.
പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്, ചെസ്സ് പരിശീലനം, സ്‌കൂള്‍ തി്‌യ്യേറ്റര്‍, തുടങ്ങിയ ന്യൂതന പരിപാടികളുടെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. പരിപാടി വിപി ജയന്‍ ഉദ്ഘാടനം ചെയ്തു. പി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ചോമ്പാല്‍ എഇഒടി പി സുരേഷ് ബാബു നവാഗതര്‍ക്കുള്ള സമ്മാനവിതരണം നടത്തി. വടകര ബിപിഒ എന്‍നിഷ, ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ എം സി ഗീത, കെ കെ ശോഭന, കെ എം സിന്ധു, സി യതീഷ്, കെ പ്രസന്നകുമാരി, കെ പി സുശീല, സിഷിമിത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it