ernakulam local

കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായവുമായി നിരവധിപേര്‍

മരട്: അദ്യുത് എന്ന 4 മാസം മാത്രം പ്രായമുള്ള കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായഹസ്തവുമായി നിരവധി കാരുണ്യമനസ്സുകള്‍.
അദ്യുതിന്റെ ചികില്‍സാ ചെലവിനായി ആറ് ബസ്സുകള്‍ കാരുണ്യ യാത്ര നടത്തി. അതില്‍ അരയന്‍ കാവ് റൂട്ടിലോടുന്ന ബസ്സ് ട്രിപ്പ് നടത്തി സമാഹരിച്ചത് 48,000 രൂപ. ഈ തുക ഇന്ന് 3.30ന് നഗരസഭ ചെയര്‍പേഴ്‌സന്‍ മുമ്പാകെ കൈമാറും. ഇന്നലെയാണ് നെട്ടൂരും സമീപ പ്രദേശങ്ങളില്‍ റൂട്ടിലോടുന്ന അഞ്ച് ബസ്സുകളും ഇന്നലെ അദ്യുതിന്റെ ചികില്‍സാ ചെലവിനായി ഓടിയത്.
കൂടാതെ കൗണ്‍സിലര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍, ഓട്ടോ തൊഴിലാളികള്‍, വിവിധ സംഘടനകള്‍ തുടങ്ങി ഒട്ടേറെ കാരുണ്യ മനസ്സിന്റെ ഉടമകളാണ് ചികില്‍സ ചെലവിന് പണം സ്വരൂപിക്കാന്‍ തെരുവിലേക്കിറങ്ങിയത്.
Next Story

RELATED STORIES

Share it