കുരീപ്പുഴയിലും ചന്ദനത്തോപ്പിലും മോഷണം: പണവും സ്വര്‍ണവും കവര്‍ന്നു
BY Sumeera SMR16 Nov 2015 4:19 AM GMT
Sumeera SMR16 Nov 2015 4:19 AM GMT
കൊല്ലം: ജില്ലയിലെ രണ്ട് വീടുകളില്‍ മോഷണം നടന്നു. പടിഞ്ഞാറെകൊല്ലം കുരീപ്പുഴ ബംഗ്ലാവ് ജങ്ഷന് സമീപം മണലില്‍ നഗര്‍ ആരാമം വീട്ടിലാണ് ഒരു മോഷണം.
പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് അകത്തുകടന്ന് മോഷ്ടാവ് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ കവര്‍ന്നു. പന്മന പഞ്ചായത്ത് സെക്രട്ടറി അഷറഫ് ഖാന്റെ വീടാണിത്. തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി അഷറഫ് ഖാനും കുടുംബവും പന്മനയിലെ കുടുംബവീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
താഴത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മുകളിലത്തെ വാതില്‍ കുത്തിത്തുറന്നാണ് കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അഞ്ച് പവന് ആഭരണങ്ങള്‍ കവര്‍ന്നത്. വീട്ടിനുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
പോലിസ് അന്വേഷണം ആരംഭിച്ചു.ചന്ദനത്തോപ്പിലാണ് മറ്റൊരു മോഷണം. ചന്ദനത്തോപ്പ് പോസ്റ്റോഫിസിന് സമീപം അഫ്സല് ബില്‍ഡിങിലെ ഫഌറ്റിലാണ് കഴിഞ്ഞദിവസം പട്ടാപ്പകല്‍ മോഷണം നടന്നത്. കച്ചവടക്കാരനായ ഷെറീഫ് താമസിക്കുന്ന ഫഌറ്റിലെ രണ്ടാംനിലയിലാണ് മോഷണം നടന്നത്. ആളില്ലാതിരുന്ന സമയം നോക്കി അകത്തുകടന്ന മോഷ്ടാവ് പതിനായിരം രൂപയും എടിഎം കാര്‍ഡും ഉള്‍പ്പെടെയുള്ള ബാഗ് കവര്‍ച്ച ചെയ്തു.
12,000 രൂപ വിലയുള്ള മൊബൈല്‍ഫോണും മോഷണം പോയിട്ടുണ്ട്. വീടിന്റെ ജനല്‍ പൊട്ടിച്ചാണ് മോഷ്ടാവ് ഉള്ളില്‍ പ്രവേശിച്ചത്.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT