Flash News

കുമ്മനം രാജശേഖരന്‍ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

കുമ്മനം രാജശേഖരന്‍ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
X
kumanamrajasekaharan

[related]
പെരുന്ന: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലായിരുന്നു കൂടിക്കാഴ്ച.  മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ അദ്ദേഹം സുകുമാരന്‍ നായരുമായി സംസാരിച്ചു.എന്‍എസ്എസുമായുളള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുമെന്നും , അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

എന്‍എസ്എസുമായി ഹൃദയ ബന്ധമാണുളളത്. അത് തുടരുമെന്നും കുമ്മനം വ്യക്തമാക്കി. ഇന്നലെ എന്‍എസ്എസ് നേതൃത്വം ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നതിനു പിന്നാലെയാണ് കുമ്മനത്തിന്റെ പെരുന്ന സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it