kasaragod local

കുമ്പള ബസ് സ്റ്റാന്റ് കെട്ടിടം പുനര്‍നിര്‍മിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

കാസര്‍കോട്: കുമ്പള ടൗണിലെ ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം പുനര്‍നിര്‍മിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായ കെട്ടിടം പുതിയ പ്ലാന്‍, എസ്റ്റിമേറ്റ് എന്നിവ തയാറാക്കി പുനര്‍നിര്‍മിക്കണം. നിലവില്‍ ഇവിടെ കച്ചവടം ചെയ്യുന്നവരെ പകരം സ്ഥലം നല്‍കി പുനരധിവസിപ്പിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
പഞ്ചായത്തിന് യഥാസമയം ഡെപ്പോസിറ്റും വാടകയും നല്‍കി ലൈസന്‍സ് എടുത്ത് വ്യാപാരം ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഉപഭോക്താക്കള്‍ വരുന്നത് തടസപ്പെടുത്തുന്ന രീതിയില്‍ കല്ല് കെട്ടിയത് ശരിയല്ലെന്നും വ്യാപാരികള്‍ പറഞ്ഞു.
നിലവില്‍ വ്യാപാരം ചെയ്യുന്ന കടമുറിയുടെ മേല്‍ക്കൂരയ്ക്ക് പ്രശ്‌നമില്ല.
ബസ് കാത്തുനില്‍ക്കുന്ന ഷെഡിനാണ് ഭീഷണിയുള്ളത്. യാത്രക്കാര്‍ക്ക് ഭീഷണിയായ പ്രസ്തുത ഷെഡ് പൊളിച്ചുമാറ്റണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തി ല്‍ ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ശരീഫ്, കുമ്പള യൂനിറ്റ് പ്രസിഡന്റ് പി കെ എസ് ഹമീദ്, ഇസ്മയില്‍ ശരീഫ്, കെ പി ഇബ്രാഹിം സംബന്ധിച്ചു.
Next Story

RELATED STORIES

Share it