Alappuzha local

കുമാരപുരം ഗ്രാമപ്പഞ്ചായത്തിനെ ഐഎസ്ഒ നിലവാരത്തിലെത്തിക്കും

ഹരിപ്പാട്: കുമാരപുരം ഗ്രാമപ്പഞ്ചായത്തിനെ ഐഎസ്ഒ നിലവാരത്തിലെത്തിക്കുക ലക്ഷ്യമാക്കിയുള്ള സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള കര്‍മ പദ്ധതികളുമായി ഗ്രാമപ്പഞ്ചായത്ത് ബജറ്റ്.
വൈസ് പ്രസിഡന്റ് സിന്ധുമോഹനനാണ് 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് കൗണ്‍സിലില്‍ അവതരിപ്പിച്ചത്. 10,67, 8600 രൂപ വരവും 10,56,5700 രൂപ ചെലവും 11.29 ലക്ഷം രൂപ വരുന്ന ബജറ്റ് കൗണ്‍സില്‍ പാസാക്കി.
കരനെല്‍കൃഷി, തരിശ്‌നിലകൃഷി, സമ്പൂര്‍ണ ജൈവ പച്ചക്കറി അടക്കം കാര്‍ഷിക സംസ്‌കൃതിയുടെ പുനരുജ്ജിവനം ബജറ്റില്‍ ലക്ഷ്യമിടുന്നു. പാലിയേറ്റീവ് കെയര്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ പഞ്ചായത്ത് തല ഓഫിസ്, വയോമിത്രം പദ്ധതി പ്രകാരം വൃദ്ധജനങ്ങളുടെ പ്രതിമാസ സംഗമം, നി ര്‍ മാണം പാതിവഴിയാലായ വീടുകളുടെ പൂ ര്‍ ത്തീ കരണം, ഓലപ്പുരകളുടെ മേല്‍ക്കൂരകള്‍ക്ക് ഷീറ്റുമേയലടക്കം ഇതര പഞ്ചായത്തുകളിലൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ലാത്ത പദ്ധതികളും ബജറ്റിലുണ്ട്.
ക്ഷീരകര്‍ഷകര്‍ക്ക് കറവ യന്ത്രം, കാലിത്തൊഴുത്ത്, മുട്ടക്കോഴിവിതരണം, ടാങ്കുകളിലെ മല്‍സ്യകൃഷി, കയര്‍പിരി ഗ്രൂപ്പു കള്‍ക്ക് സഹായം, കുടുംബശ്രീ പ്രവര്‍ ത്തകര്‍ക്ക് ഗ്രോ ബാഗ് നി ര്‍മാണപരിശീലനം, ആട്ടോശ്രീ പദ്ധതി, തെങ്ങുകയറല്‍ യന്ത്രം, ഗ്രാമ സേവാകേന്ദ്രങ്ങള്‍, പഴയചിറ സ്‌കൂളിന്റെ മേല്‍ക്കൂരമാറ്റ ല്‍, പൊത്തപ്പള്ളി എല്‍പി സ്‌കൂളിനെ ഐഎസ് ഒ നിലവാരത്തിലെത്തിക്കുക, സ്റ്റുഡന്‍സ് പോലിസ് കേഡറ്റ്‌സ്, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്, കരിയ ര്‍ ഗൈഡന്‍സ്, നൂതന പരിപാടികള്‍ നടപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു.
ആയുര്‍വേദ ഡിസ്പന്‍സറിക്ക് സ്ഥലം, കുടുംബശ്രീ പൊതുവിതര ണ കേന്ദ്രം, 500 ശുചിത്വ കക്കൂസ്, ഡ്രൈവിങ് പരിശീലനം,പൈപ്പ് കമ്പോസ്റ്റ്, ഗാര്‍ഹിക പൈപ്പ് കണക്ഷന്‍, കിണര്‍ റീ ചാര്‍ജിങ് അടക്കം വൈവിധ്യമാര്‍ന്ന 40 പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബജറ്റ് അവതരണത്തിനൊടുവില്‍ വൈസ് പ്രസിഡന്റ് സിന്ധുമോഹനന്‍ വ്യക്തമാക്കി.
പഞ്ചായത്തിലെ റോഡുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ മുന്‍കൈയെടുക്കും. പകല്‍വീട് നവീകരണം നടപ്പാക്കി പഞ്ചായത്തിലെ വയസ്സായവര്‍ക്ക് സാന്ത്വനമേകുമെന്നും ബജറ്റില്‍ പറയുന്നു.
യോഗത്തില്‍ പ്രസിഡന്റ് എസ് സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it