kannur local

കുന്നോത്ത്പറമ്പ് ഗ്രാമപ്പഞ്ചായത്ത്; ക്വാറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ജാഗ്രതാ സമിതി രൂപീകരിച്ചു

പാനൂര്‍: കുന്നോത്ത്പറമ്പ് ഗ്രാമപ്പഞ്ചായത്തില്‍ നടക്കുന്ന ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ജാഗ്രതാ സമിതി രൂപീകരിച്ചു. ഇക്കാര്യങ്ങള്‍ ഉറപ്പു വരുത്താന്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, മെംബര്‍മാര്‍ ഉള്‍പ്പെട്ടതാണ് ജാഗ്രതാ സമിതി. ജാഗ്രതാ സമിതി കൃത്യമായ ഇടവേളകളില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ധാരണയായി. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ലഭിച്ചിട്ടുള്ള അനുമതി പത്രത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അനുവദിച്ചിട്ടുള്ള ലൈസന്‍സിന് വിധേയമായി പ്രവര്‍ത്തിക്കുന്ന ക്വാറി പ്രവര്‍ത്തനം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയുണ്ടാവുന്ന രീതിയിലാകുവാന്‍ പാടില്ലെന്ന് യോഗം ആവശ്യപ്പെട്ടു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡ ന്റ് കരുവാങ്കണ്ടി ബാലന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധിക ള്‍, ക്വാറി ഉടമകള്‍, ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ പങ്കെടുത്തു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് കൈയ്യേറി നടന്ന സമരത്തെ യോഗം അപലപിച്ചു. കുറ്റവാളികള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ഒരു തൊഴില്‍ മേഖല എന്ന നിലയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്ന മേഖല സംരക്ഷിക്കുന്നതോടൊപ്പം പൊതു ജനങ്ങല്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സ്‌ഫോടനങ്ങളുടെ ശേഷി കുറച്ച് സമയം ക്രമീകരിച്ചും വലിയ വാഹനങ്ങള്‍ ഒഴിവാക്കിയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവാന്‍ സഹകരിക്കുമെന്ന് ഉടമകള്‍ ഉറപ്പു നല്‍കി. പി പി രാജന്‍, കെ പി രാമചന്ദ്രന്‍ (ഐഎന്‍സി), കുന്നോത്ത് രവീന്ദ്രന്‍, എന്‍ കെ അനില്‍ കുമാര്‍ (ജെഡിയു), എ വി ബാലന്‍, എ കെ അരവിന്ദാക്ഷന്‍ (സിപിഎം), വിപി സുരേന്ദ്രന്‍, കെ സി വിഷ്ണു (ബിജെപി), ആര്‍ അബ്ദുല്ല (ഐയുഎംഎല്‍), ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഒ പി ഷീജ, സി വി അബ്ദുല്‍ ജലീല്‍, ക്വാറി പ്രതിനിധികളായ സി ജി തങ്കച്ചന്‍, ബാബു, വി പി നാണു, രാജീവന്‍, എം മോഹനന്‍, പി പി സാവിത്രി സംസാരിച്ചു.
Next Story

RELATED STORIES

Share it