കുന്നുംകൈയില്‍ തെരുവുനായ ആക്രമണം; പിഞ്ചുകുഞ്ഞിനും വൃദ്ധനും പരിക്ക്
BY Sumeera SMR30 Dec 2015 4:28 AM GMT
Sumeera SMR30 Dec 2015 4:28 AM GMT
കണ്ണൂര്‍: കുന്നുംകൈയില്‍ വീണ്ടും തെരുവുനായകളുടെ ആക്രമണം. വൃദ്ധനും മൂന്നു വയസ്സുള്ള പേരമകനും പരിക്കേറ്റു. കുന്നുംകൈ അംബേദ്കര്‍ കോളനിയിലെ അബ്ദുല്‍ഖാദര്‍(70), മകളുടെ മകന് മര്‍ജാന്‍(3) എന്നിവര്‍ക്കാണു കടിയേറ്റത്.
ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു മര്‍ജാനെ ആറു നായകള്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു. ഇതുകണ്ടു തടയാനെത്തിയപ്പോഴാണ് അബ്ദുല്‍ഖാദറിനു പരിക്കേറ്റത്. ഇരുവരുടെയും കൈകാലുകള്‍ക്കും മറ്റുമാണ് പരിക്കേറ്റത്. ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. നായക്കൂട്ടത്തില്‍ ഒരെണ്ണത്തിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഒരു മാസം മുമ്പും പ്രദേശത്ത് തെരുവുനായയുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായകളുടെ ആക്രമണം പതിവാകുകയാണ്. ഒരു മാസത്തിനിടെ 50ലേറെ പേര്‍ക്ക് കടിയേറ്റു. അഴീക്കോട്ട് പിഞ്ചുകുഞ്ഞിനെ ഉള്‍പ്പെടെ ഒറ്റ ദിവസം തന്നെ 20ലേറെ പേര്‍ക്ക് കടിയേറ്റിരുന്നു.

Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT