wayanad local

കുന്നിടിക്കല്‍; സമഗ്രാന്വേഷണം വേണമെന്ന് ഹരിതസേന

മാനന്തവാടി: ജില്ലയില്‍ തണ്ണീര്‍ത്തട നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വ്യാപകമായ കുന്നിടിക്കല്‍ നടക്കുന്നതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ഹരിതസേനാ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി ടൗണ്‍, വെള്ളമുണ്ട ഹൈസ്‌കൂള്‍ ജങ്ഷന്‍, കോറോം തുടങ്ങിയ ടൗണുകളില്‍ പോലും നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കുന്നിടിക്കലും വയല്‍നികത്തലും നടന്നുവരുന്നുണ്ട്.
ജിയോളജി, പൊല്യൂഷന്‍, റവന്യൂവകുപ്പുകളുടെ ഒത്താശയോടെയാണ് ഹൈക്കോടതി സ്‌റ്റേ നിലവിലുള്ള സ്ഥലങ്ങളില്‍ പോലും കുന്നിടിക്കലും നിര്‍മാണ പ്രവൃത്തികളും നടക്കുന്നതെന്നു യോഗം കുറ്റപ്പെടുത്തി. ഭാവിയില്‍ കുടിവെള്ളം പോലും ലഭ്യമല്ലാതെ വയനാട് മരുഭൂമിയായി മാറാതിരിക്കന്‍ ജില്ലയെ സമ്പൂര്‍ണ കര്‍ഷക ജില്ലയായി പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്നും പി എന്‍ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. പി എന്‍ സുധാകരന്‍, ജോസ് പുന്നക്കര, എം കെ ഹുസൈന്‍, ജോസ് പാലിയാണ സംസാരിച്ചു.
Next Story

RELATED STORIES

Share it