thrissur local

കുന്നംകുളം നഗരസഭാ ബസ് സ്റ്റാന്റ് ഫീസ്: ടെന്‍ഡറില്‍ അഴിമതിയുണ്ടെന്ന് ആരോപണം

കുന്നംകുളം: നഗരസഭാ ബസ്റ്റാന്റ് ഫീസ് പിരിക്കുന്നതിനുള്ള ടെന്‍ഡര്‍ അംഗീകരിച്ചതില്‍ വന്‍ അഴിമതിയെന്നാക്ഷേപം.
കഴിഞ്ഞ വര്‍ഷം 5 ലക്ഷത്തില്‍ പരം രൂപയുടെ കുറവു വന്ന ടെണ്ടറിന് മുന്‍കൂര്‍ അനുമതി നല്‍കുകയും പിരിവ് തുകയില്‍ 2 രൂപ അധികരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വലിയതോതില്‍ ആസൂത്രിത അഴിമതിയുള്ളതായും ഇതിനെതിരേ നിയപരമായി പോരാടുമെന്നും നഗരസഭ പൊതുമരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ പറഞ്ഞു. 2 മാസം മുന്‍പ് നടന്ന ടെണ്ടറില്‍ 5 ലക്ഷം രൂപ കഴിഞ്ഞ തവണത്തേതില്‍ നിന്നും കുറവുണ്ടായി എന്നതിനാല്‍ റീടെണ്ടര്‍വിളിക്കാന്‍ ഏറെ സമയമുണ്ടായിട്ടും അത് ചെയ്യുകയോ വിഷയം ബന്ധപെട്ട കമ്മറ്റിയിലോ കൗണ്‍സിലിലോ അവതരിപ്പികയുമുണ്ടായില്ല.
മാര്‍ച്ച് 31 വരെ കാത്തുനിന്ന ശേഷം ആ കരാറുകാരന് 5 ലക്ഷം രൂപയില്‍ കൂടുതല്‍ കുറവ് നല്‍കുകയും ഫീ വര്‍ധിപ്പിക്കുകയും ചെയ്തത് എല്ലാമാനദണ്ഡങ്ങളും മറികടന്നാണെന്നും ഷാജി ആരോപിച്ചു.എന്നാല്‍ ലഭിച്ച ടെന്‍ഡറുകളില്‍ ഏറ്റവും വലിയ തുക രേഖപെടുത്തിയത് അംഗീകരിക്കുകയായിരുന്നെന്നും ഏപ്രീല്‍ 1 മുതല്‍ പുതിയകരാറുകാരില്ലെങ്കില്‍ അത്രയും പണം നഗരസഭക്ക് നഷ്ടമുണ്ടാകുമെന്നതിനാലാണ് 31 ന് തന്നെ തീരുമാനമെടുത്തതെന്നും വൈസ് ചെയര്‍മാന്‍ സുരേഷ് അറിയിച്ചു.
Next Story

RELATED STORIES

Share it