thrissur local

കുന്നംകുളം നഗരസഭാ പ്രഥമയോഗത്തില്‍ ബഹളം

കുന്നംകുളം: ബാബു എം പാലിശ്ശേരി എംഎല്‍എക്കെതിരെയുള്ള പ്രമേയം അംഗീകരിക്കണമെന്നാവശ്യപെട്ട് കുന്നംകുളം നഗരസഭ പുതിയ കൗണ്‍സിലിന്റെ പ്രഥമ യോഗത്തില്‍ ബഹളം. അജണ്ടകള്‍ ചര്‍ച്ചചെയ്യാനാവാതെ യോഗം നിര്‍ത്തിവെച്ചു. കൗണ്‍സില്‍ യോഗം ആരംഭിച്ച ഉടന്‍ ആര്‍എംപിയാണ് പ്രമേയം അവതരിപ്പിച്ചത്.
ബാബു എം പാലിശ്ശേരി ആര്‍എംപി അംഗമായ പി എ സോമനെ ഈ മാസം 21 ന് രാത്രി ഫോണില്‍ വിളിച്ച് ഭീഷിണിപെടുത്തിയെന്നും സംഭവത്തില്‍ കൗണ്‍സില്‍ പ്രതിഷേധിക്കണമെന്നുമായിരുന്നു ആവശ്യം. ഭരണ സമതി ഇത് അംഗീകരിക്കാതിരുന്നതോടെ യുഡിഎഫ്, ബി ജെ പി അംഗങ്ങളും പ്രമേയത്തിന് പിന്തുണയുമായെത്തി.
37 അംഗ കൗണ്‍സിലില്‍ 15 പേരടങ്ങുന്ന സിപിഎം ഭരണ സമിതി വിഷയം വോട്ടിനിടാതെ പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ അടങ്ങിയില്ല. സംഭവത്തിന്റെ തെളിവായി ഫോണ്‍ സംഭാഷണത്തിന്റെ സി ഡി സോമന്‍ അധ്യക്ഷക്ക് നല്‍കിയെങ്കിലും വിഷയത്തില്‍ അന്വേഷണം നടക്കട്ടേയെന്നും പോലിസില്‍ പരാതി നല്‍കാമെന്നും ഭരണ സമതി അംഗങ്ങള്‍ പറഞ്ഞൊഴിയാന്‍ ശ്രമം നടത്തുകയും , പ്രമേയം തള്ളിയതായി അിറയിച്ച് ചെയര്‍പെഴ്‌സണ്‍ അജണ്ടകള്‍ വായിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് തടസ്സപെടുത്തി വോട്ടിനിടണം എന്ന ആവശ്യത്തില്‍ പ്രതി പക്ഷം ഉറച്ചു നിന്നതോടെ കൗണ്‍സിലില്‍ ബഹളമായി. തുടര്‍ന്ന് അധ്യക്ഷ കൗണ്‍സില്‍ അവസാനിപ്പിച്ചതായി അിറിയിച്ചു.
എംഎല്‍എ യുടെ ഫോണ്‍ ഭീഷണി സംമ്പന്ധിച്ച് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയതായി സോമന്‍ പറഞ്ഞു. ഇതിനിടെ അജണ്ടകള്‍ പാസാക്കിയതായി ഭരണ പക്ഷവും ഇല്ലെന്ന് പ്രതിപക്ഷവും പറയുന്നു. അജണ്ടകള്‍ എല്ലാം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ സെക്രട്ടറിക്ക് കത്ത് നല്‍കി.
Next Story

RELATED STORIES

Share it