കുന്ദുസ് ആശുപത്രി: എംഎസ്എഫ് പരാതി നല്‍കി

കാബൂള്‍: ഡോക്ടര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ ഡോക്ടേര്‍സ് വിത്തൗട്ട് ബോര്‍ഡറി (എംഎസ്എഫ്)ന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കുന്ദുസിലെ ആശുപത്രി യുഎസ്-നാറ്റോ സൈന്യം തകര്‍ത്ത സംഭവത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ് അധികൃതര്‍ പരാതി നല്‍കി.
5,47,000 പേരാണ് പരാതിയില്‍ ഒപ്പുവച്ചത്. ഒക്ടോബറില്‍ വടക്കന്‍ കുന്ദുസിലെ ആശുപത്രിക്കുനേരെയുണ്ടായ സ്‌ഫോടനത്തില്‍ ആശുപത്രി ജീവനക്കാരുള്‍പ്പെടെ 30 പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് അഫ്ഗാനിലെ യുഎസ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ കാംപെല്‍ പറഞ്ഞിരുന്നത്. അതേസമയം, സ്വതന്ത്രാന്വേഷണം നടത്തുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ കാംപെല്‍ തയ്യാറായില്ല.
Next Story

RELATED STORIES

Share it