kozhikode local

കുന്ദമംഗലത്ത് 5 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

കോഴിക്കോട്: കൃഷിവകുപ്പ് മുഖേന കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ 5 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പാറക്കടവില്‍ ചെക്ക് ഡാം നിര്‍മ്മാണത്തിന് 1.5 കോടി. പൂനൂര്‍ പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന ഈ ചെക്ക്ഡാം പ്രദേശത്തെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനും അതുവഴി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതനും സഹായകമാവും. പെരുവയല്‍ പഞ്ചായത്തില്‍ കായലം ലിഫ്റ്റ് ഇറിഗേഷന്‍ 2 കോടി. കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിലവിലുണ്ടെങ്കിലും പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
ഈ പദ്ധതി പെരുവയല്‍ പഞ്ചായത്തിലെ 150 ഹെക്ടര്‍ സ്ഥലത്തെ കര്‍ഷകര്‍ക്ക് പ്രയോജനകരമാവും.ചാത്തമംഗലം പഞ്ചായത്തില്‍ കൂഴക്കോട് ലിഫ്റ്റ് ഇരിഗേഷന്‍ 1.5 കോടി. വെള്ളന്നൂരിലുള്ള ലിഫ്റ്റ് ഇറിഗേഷന്‍ പരിധിയില്‍ ഉള്‍പ്പെടാത്ത 100 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്കും പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹിക്കുന്നതിനും ഈ പദ്ധതി പ്രയോജനകരമാവും.
Next Story

RELATED STORIES

Share it