കുത്തിവയ്പ്പിനെ തുടര്‍ന്ന് ശരീരം തളര്‍ന്നു: വിദഗ്ധാനേ്വഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: വളര്‍ത്തുനായ കടിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നെടുത്ത കുത്തിവയ്പിന് ശേഷം ശരീരം തളര്‍ന്നുപോയ കുഞ്ഞിന് സംഭവിച്ച ചികില്‍സാ പിഴവിനെ കുറിച്ച് വിദഗ്ധാനേ്വഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു.
വെല്ലൂരില്‍ നിന്നു സൗജന്യ ചികില്‍സ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം കബളിപ്പിച്ച ചൈല്‍ഡ് വെല്‍ഫയര്‍ അതോറിറ്റിക്കെതിരെയും കമ്മീഷന്‍ അനേ്വഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട്, ചൈല്‍ഡ് വെല്‍ഫയര്‍ അതോറിറ്റി അധ്യക്ഷന്‍, ആരോഗ്യ കേരളം മിഷന്‍ ഡയറക്ടര്‍, ജില്ലാ കലക്ടര്‍, ശിശു ക്ഷേമ സമിതി സെക്രട്ടറി എന്നിവര്‍ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി വിശദീകരണങ്ങള്‍ നല്‍കണം.
കുട്ടിയെ സന്ദര്‍ശിച്ച ശേഷം വിദഗ്ധാഭിപ്രായം ആവശ്യമാണെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ബോര്‍ഡിന്റെ റിപോര്‍ട്ട് ജില്ലാമെഡിക്കല്‍ ഓഫിസര്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം പഴനാട് കമുകറക്കോണം ഹരിഭവനില്‍ എസ് ഷീന സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Next Story

RELATED STORIES

Share it