Kerala

കുഡ്‌ലു ബാങ്ക് കവര്‍ച്ച; മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍, കാസര്‍ഗോഡ് ബന്തിയോട് സ്വദേശി ഷെറീഫ് ആണ് പിടിയിലായത്. ഗോവക്കടുത്തുള്ള കാര്‍വാറില്‍ വച്ചാണ് ഡി.വൈ.എസ്.പി. സി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്്.[related] കവര്‍ച്ച നടത്തിയ 21 കിലോ സ്വര്‍ണം പ്രതിയുടെ പച്ചക്കമ്പത്തുള്ള വീട്ടുപറമ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. എന്നാല്‍ നഷ്ടപ്പെട്ട 13 ലക്ഷം രൂപ ഇതുവരെ കണെ്ടത്തിയിട്ടില്ല. ഇതോടെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന മൂന്നാമത്തെ പ്രതിയാണ് ഷെറീഫ്. പ്രതിയെ പിടികൂടുന്നതിനായി പോലിസ് സംഘം ചൊവ്വാഴാച എറണാകുളത്ത്  എത്തിയപ്പോള്‍ പ്രതി മുംബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു അവിടെ നിന്ന് പനാജിയിലേക്കും പിന്നിട് കാര്‍വാറിലേക്കും പോവുരകയായിരുന്നെന്ന് പോലിസ് പറഞ്ഞു. മോഷണത്തില്‍ നേരിട്ട് പങ്കെടുത്തവരും സഹായികളുമടക്കം മൊത്തം 12 പേര്‍ ഉണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്.[article_brief]

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇന്നലെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ചൗക്കി കുന്നിലെ അബ്ദുല്‍ മഹ്ഷൂഖ് (27), ചൗക്കി ബദര്‍ നഗറിലെ മുഹമ്മദ് സാബിര്‍ (27) എന്നിവരെയാണ് സിഐ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മുഹമ്മദ് സാബിര്‍ കവര്‍ച്ചയില്‍ നേരിട്ടു പങ്കെടുക്കുകയും അബ്ദുല്‍ മഹ്ഷൂഖ് ഗൂഢാലോചനയില്‍ പങ്കാളിയാവുകയുമായിരുന്നെന്നു സിഐ പി.കെ. സുധാകരന്‍ അറിയിച്ചു. 10 ദിവസം മുമ്പാണ് പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘം 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും ഉള്‍പ്പെടെ അഞ്ചരക്കോടി കവര്‍ന്നത്.

ആര്‍.കെ.എന്‍.
Next Story

RELATED STORIES

Share it