kasaragod local

കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: കുഡ്‌ലു ബാങ്ക് കവര്‍ച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ട് പ്രതികളെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട് പച്ചമ്പള കല്‍പാറയില്‍ താമസക്കാരനുമായ ദുല്‍ദുല്‍ എന്ന ശരീഫ് (38), ചൗക്കിയിലെ കരീം (32) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. രണ്ട് പേരെയും ഇന്നലെ ചൗക്കിയില്‍ കൊണ്ടുപോയി തെളിവെടുത്തു.
സിപിസിആര്‍ഐയ്ക്ക് സമീപത്തെ ഒഴിഞ്ഞ ഷെഡില്‍ വച്ചാണ് ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇതിന് പുറമെ മറ്റ് സ്ഥലങ്ങളിലും പ്രതികളെ കൊണ്ട് തെളിവെടുപ്പ് നടത്തി.
കേസിലെ മുഖ്യ പ്രതികളായ ചൗക്കിയിലെ മുജീബിനെയും (27) കൊച്ചി സ്വദേശി ഫെനിക്‌സ് നെറ്റോ എന്ന ജോമോനെയും അന്വേഷണ സംഘം ഒരാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരില്‍നിന്ന് നിര്‍ണായ തെളിവുകളും ലഭിച്ചിരുന്നു. കവര്‍ച്ചാ സംഘം മൊഗ്രാല്‍പുത്തുര്‍ ടൗണിലെ ഗ്രാമീണ്‍ ബാങ്ക് കൊള്ളയടിക്കാന്‍ പദ്ധതിയിട്ടുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it