കുട്ടേട്ടന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

കോഴിക്കോട്: സാഹിത്യത്തിലെ നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിന് 'കുഞ്ഞുണ്ണി അനുസ്മരണ സമിതി' ഏര്‍പ്പെടുത്തിയ ഒമ്പതാമത് കുട്ടേട്ടന്‍ സാഹിത്യപുരസ്‌കാരം പ്രഖ്യാപിച്ചു.
തൃശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി എ എസ് ശിവകാമിയുടെ കഥ 'നിഴല്‍' കഥാവിഭാഗത്തിലും കാലടി സര്‍വകലാശാല വിദ്യാര്‍ഥിനി (പിഎച്ച്ഡി മലയാളം) നീതു സുബ്രഹ്മണ്യന്റെ 'അടുക്കളയിലെ കവിത' കവിതാവിഭാഗത്തിലും ഒന്നാംസമ്മാനാര്‍ഹമായി.
'സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് സര്‍ഗാത്മകതയുടെ വീണ്ടെടുപ്പ്' വിഷയത്തലെ ഉപന്യാസ മല്‍സരത്തില്‍ കോഴിക്കോട് എന്‍ഐടിയിലെ ഗവേഷണ വിദ്യാര്‍ഥിനി സംഗീത ചേനംപുള്ളിക്കാണ് പുരസ്‌കാരം. ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഉഷ കേശവരാജ്, ലത്തീഫ് പറമ്പില്‍ എന്നിവരാണ് രചനകള്‍ വിലയിരുത്തിയത്. 28ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it