kasaragod local

കുട്ടി ഡ്രൈവര്‍മാരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ്

വിദ്യാനഗര്‍: മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 20ഓളം സ്‌കൂള്‍ കുട്ടികള്‍ ബൈക്കുമായി പിടിയിലായി. വിദ്യാനഗര്‍ ബിസി റോഡ് കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ലൈസന്‍സ് ഇല്ലാതെ മൂന്ന് പേരുമായി അപകടകരമായി ചീറിപാഞ്ഞ ഇവരെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്ത്രപരമായി പിടികൂടുകയായിരുന്നു. പിടിയിലായവരില്‍ പലര്‍ക്കും 15ല്‍ താഴെ മാത്രമായിരുന്നു പ്രായം. സാധാരണ വാഹന പരിശോധനയില്‍ നിര്‍ത്തുവാന്‍ കൈകാണിച്ചാല്‍ വേഗതകൂട്ടി പായുകയാണ് ഇവരുടെ പതിവ്. പിന്‍തുടരുമ്പോള്‍ അപകടസാധ്യതയുള്ളതിനാല്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് ഇവരെ പിടികൂടാന്‍ കഴിയുന്നുമില്ല.
പരിശോധനയില്‍ കാസര്‍കോട് ആര്‍ടി ഓഫിസിലെ എഎംവിമാരായ എം ജി ഗിരീഷ്, ആര്‍ എസ് ജിഷോര്‍, വി രമേശന്‍, സൂരജ് മൂര്‍ക്കോത്ത് സംബന്ധിച്ചു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള കര്‍ശന പരിശോധന തുടരുമെന്നും ആര്‍ടിഒ പി എച്ച് സാദിക്ക് അലി അറിയിച്ചു.
Next Story

RELATED STORIES

Share it