കുട്ടിയെ മര്‍ദ്ദിച്ച മധ്യപ്രദേശ് മന്ത്രിക്കെതിരേ നടപടി വേണമെന്ന് ആര്‍എസ്എസ്

ഭോപ്പാല്‍: ബാലനെ മര്‍ദ്ദിച്ച മധ്യപ്രദേശ് വനിതാ മന്ത്രി കുസും മെഹ്‌ദെലെയ്‌ക്കെതിരേ നടപടി വേണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. മന്ത്രിക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്ര സ്സും എഎപിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാര്‍ പൊതുജനങ്ങളോട് അതീവ ജാഗ്രതയോടെ പ്രതികരിക്കണമെന്ന് ആര്‍എസ്എസ് നേതാവ് അശോക് സൊഹാനി പറഞ്ഞു. മന്ത്രിമാര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതെന്തെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി, കുട്ടിയെ മര്‍ദ്ദിക്കുന്നതു ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. മധ്യപ്രദേശ് സ്ഥാപകദിനം ആഘോഷിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി കുട്ടിയെ തല്ലിയത്.
Next Story

RELATED STORIES

Share it