Flash News

കുട്ടിമാക്കൂല്‍ സംഭവം : ദലിത് കുടുംബത്തിലെ വളര്‍ത്തുനായ വിഷം അകത്തുചെന്ന് ചത്തനിലയില്‍

കുട്ടിമാക്കൂല്‍   സംഭവം : ദലിത് കുടുംബത്തിലെ വളര്‍ത്തുനായ വിഷം അകത്തുചെന്ന് ചത്തനിലയില്‍
X
dog

തലശ്ശേരി: കുട്ടിമാക്കൂലിലെ ദലിത് യുവതികളുടെ പിതാവിന്റെ വളര്‍ത്തുനായയെ വിഷാംശം അകത്തു ചെന്ന് ചത്തനിലയില്‍ കണ്ടെത്തി. ഐഎന്‍ടിയുസി നേതാവ് എന്‍ രാജന്റെ വളര്‍ത്തുനായയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.അസ്വസ്ഥത പ്രകടിപ്പിച്ച വളര്‍ത്തുനായ എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ വയ്യാത്ത അവസ്ഥയിലായതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി രാജന്‍ തന്നെയാണ് വെറ്ററിനറി ഡോക്ടറുടെ അടുത്ത് കൊണ്ടുപോയത്. ഡോക്ടര്‍ പരിശോധന നടത്തുമ്പോഴേക്കും നായ ചത്തിരുന്നു.കഴിഞ്ഞ രണ്ടര വര്‍ഷമായി വീട്ടിനകത്താണു പൊമേറിയന്‍ വിഭാഗത്തില്‍പ്പെട്ട നായയെ വളര്‍ത്തി വന്നത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ആത്മഹത്യക്കു ശ്രമിച്ച അഞ്ജനയാണു നായയെ വളര്‍ത്തുന്നത്. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. കുട്ടിമാക്കൂല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ത്തുനായയുടെ അപ്രതീക്ഷിതമരണം പുതിയ വിവാദങ്ങള്‍ക്കിടയാക്കും.    അതേസമയം, ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍  കഴിയുന്ന അഞ്ജനയെ എംപിമാരായ കെ സി വേണുഗോപാല്‍, എം ഐ ഷാനവാസ്, ആന്റോ ആന്റണി എന്നിവര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it