കുട്ടിക്കുറ്റവാളിക്ക് ജാമ്യം നല്‍കാന്‍ അപേക്ഷ ആവശ്യമില്ല: കോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളിക്ക് ജാമ്യമനുവദിക്കാന്‍ അപേക്ഷ ആവശ്യമില്ലെന്ന് കോടതി. കുട്ടിയെ എത്രകാലം ദുര്‍ഗുണപരിഹാരശാലയില്‍ വിടണമെന്ന് തീരുമാനിക്കാനുള്ള അവകാശം ബാലനീതി ബോര്‍ഡിനാണെന്നും ഡല്‍ഹി കോടതി ചൂണ്ടിക്കാട്ടി.
വണ്ടിയോടിച്ച് 32കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൗമാരക്കാരന് ജാമ്യം അനുവദിച്ച ബാലനീതി ബോര്‍ഡിന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ഇപ്പോള്‍ പ്രായപൂര്‍ത്തിയായ പ്രതിക്ക് അപേക്ഷ പോലും സ്വീകരിക്കാതെ ജാമ്യമനുവദിച്ച ബാലനീതി ബോര്‍ഡിന്റെ ഉത്തരവ് റദ്ദ് ചെയ്യണമെന്നായിരുന്നു മരിച്ചയാളുടെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ബാലനീതി ബോര്‍ഡിന്റെ ഉത്തരവില്‍ യാതൊരു ക്രമക്കേടുമില്ലെന്നും അതുകൊണ്ട് ഹരജി തള്ളുകയാണെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്ജി അരവിന്ദ് കുമാര്‍ പറഞ്ഞു. കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയുടെ പിതാവിനെയും വണ്ടിയുടെ യഥാര്‍ഥ ഡ്രൈവറെയും നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു.
Next Story

RELATED STORIES

Share it