Pravasi

കുട്ടികള്‍ക്കെതിരായ അതിക്രമം: സ്‌കൂളുകളില്‍ കൗണ്‍സലിങ് ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൗണ്‍സലിങ് ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രക്രിയക്ക് ഊന്നല്‍നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍. 2013ല്‍ 1002 കേസുകളും 2014ല്‍ 1380ഉം 2015 സപ്തംബര്‍ 30വരെ 1139 കേസുകളുമാണ് റിപോര്‍ട്ട് ചെയ്തത്. പൊതുജനങ്ങള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ അവബോധമുണ്ടായതിനെ തുടര്‍ന്ന് പോലിസ് സ്‌റ്റേഷനുകളിലെത്തി പരാതികള്‍ നല്‍കാന്‍ തയ്യാറാവുന്നതുമൂലമാണ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നത്.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും 2013ല്‍ പ്രാബല്യത്തില്‍ വന്ന പ്രൊട്ടക് ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് (പോക്‌സോ) ആക്ട് പ്രകാരവുമാണ് കേസെടുക്കുന്നത്. കുറ്റമറ്റ രീതിയി ല്‍ അന്വേഷണം പൂര്‍ത്തിയാക്കി പരമാവധി ശിക്ഷ ഉറപ്പാക്കുംവിധം കുറ്റപത്രം തയ്യാറാക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബെന്നി ബഹനാന്റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it