kannur local

കുട്ടികള്‍ക്കെതിരായ അതിക്രമം: എന്‍ഡബ്ല്യുഎഫ് നിവേദനം നല്‍കി

കണ്ണൂര്‍: കുട്ടികള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അതിക്രമത്തിലും പീഡനത്തിലും കാര്യക്ഷമമായ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് നാഷനല്‍ വുമണ്‍സ് ഫ്രണ്ട്(എന്‍ഡബ്ല്യുഎഫ്) ജില്ലാ കലക്ടര്‍ പി ബാലകിരണിനു നിവേദനം നല്‍കി. ബാലവേല, തട്ടിക്കൊണ്ടുപോവല്‍, മാനസികവും ശാരീരികവും ലൈംഗികവുമായി പീഡിപ്പിക്കലും ദുരുപയോഗം ചെയ്യലും എന്നിവ വര്‍ധിക്കുകയാണ്. പീഡനത്തിനരയാവുന്നവര്‍ക്ക് ആവശ്യമായ നിയമസഹായവും പുനരധിവാസവും നല്‍കണം. സംസ്ഥാനത്തു തന്നെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുകയാണ്. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികളെല്ലാം അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. എന്‍ഡബ്ല്യുഎഫ് ജില്ലാ സെക്രട്ടറി തസ്‌നി, ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ, മുന്‍ ജില്ലാ സെക്രട്ടറി ഫാത്വിമ, റജീന തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it