കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ മൃഗങ്ങളാണെന്നു സുപ്രിംകോടതി

ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ മൃഗങ്ങളാണെന്നു സുപ്രിംകോടതി. അത്തരം ആളുകള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല. ഇ ത്തരം പ്രവൃത്തികള്‍ മാപ്പര്‍ഹിക്കാത്തവയാണ്.
2010ല്‍ ഹിമാചല്‍പ്രദേശില്‍ 10 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 10 വര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട 35കാരനായ കുല്‍ദിപ് കുമാറിന്റെ ശിക്ഷ ശരിവച്ചുകൊണ്ടാണ് സുപ്രിംകോ ടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് അമിതവ റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചെറിയ പെണ്‍കുട്ടികള്‍ വരെ ക്രൂരമായി പീഡനത്തിനിരയാവുമ്പോള്‍ കോടതിയുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള ദയയും പ്രതീക്ഷിക്കേണ്ടെന്നു കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it