Flash News

കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗികശേഷി ഇല്ലാതാക്കണോ?; പാര്‍ലമെന്റ് പുതിയ നിയമം ഉണ്ടാക്കണം: സുപ്രിംകോടതി

ന്യൂഡല്‍ഹി:കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമോ എന്ന കാര്യത്തില്‍ പാര്‍ലമെന്റിന് നിയമം രൂപീകരിക്കാമെന്ന് സുപ്രിംകോടതി.  കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് എന്തു ശിക്ഷ നല്‍കണമെന്നത് സംബന്ധിച്ച് പുതിയ നിയമം പാര്‍ലമെന്റിന് നടപ്പാക്കാം. കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിലെ വനിതാ അഭിഭാഷകരുടെ സംഘടന നല്‍കിയ ഹരജി പരിഗണിച്ച സുപ്രിംകോടതി തീരുമാനം കേന്ദ്രത്തിന് വിടുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രം തീരുമാനം പാര്‍ലമെന്റിന് സ്വീകരിക്കാമെന്ന് അറിയിച്ചു. ഇതേ തുടര്‍ന്നാണ് സുപ്രിംകോടതി പുതിയ തീരുമാനം പ്രഖ്യാപിച്ചത്.  ഇന്ന് ചേര്‍ന്ന കോടതി സര്‍ക്കാര്‍ എജിയോട് 12 മണിക്കകം തീരുമാനം പറയാന്‍ ആവശ്യപ്പെടുകയായിരുന്നു.  കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പ്രത്യേക ശിക്ഷ നല്‍കണമെന്ന് കോടതി പറഞ്ഞു.
ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.ചൈല്‍ഡ്, മൈനര്‍ എന്നിവയുടെ അര്‍ത്ഥം വിശദീകരിക്കണമെന്നും പാര്‍ലമെന്റിനോട് കോടതി ആവശ്യപ്പെട്ടു.

രാജ്യത്ത് കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍  തടയാനുള്ള മികച്ച മാര്‍ഗം കുറ്റവാളികളുടെ ലൈംഗിക ശേഷി ഇല്ലാതാക്കുകയാണെന്ന് മദ്രാസ് ഹൈക്കോടതി ഒക്ടോബറില്‍ അഭിപ്രായപ്പെട്ടിരുന്നു.  പരമ്പരാഗത നിയമങ്ങളൊന്നും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടച്ചുനീക്കുന്നതില്‍ ഫലപ്രദമാകുന്നില്ല.  കിരാതമായ രീതിയില്‍ തെറ്റു ചെയ്യുന്നവര്‍ക്കുള്ള മറുപടി കിരാതമായിരിക്കണമെന്ന്  ജസ്റ്റിസ് എന്‍ കിരുബകരന്‍ അഭിപ്രായപ്പെട്ടത്.  അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള വരിയുടക്കല്‍ നിലവില്‍ വന്നിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it