Alappuzha local

കുട്ടികളുടെ പഠനത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന്

മണ്ണഞ്ചേരി: പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുന്നോട്ട് കൊണ്ടുവരാന്‍ പഞ്ചായത്തുകള്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പവ്യാപാരി വ്യവസായി സമിതി മണ്ണഞ്ചേരി, കലവൂര്‍ യൂനിറ്റുകള്‍ സംഘടിപ്പിച്ച പഠനോപകരണ വിതരണവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികള്‍ ഓരോ മാസവും ആര്‍ജിക്കേണ്ട ശേഷികള്‍ കൈവരിച്ചിട്ടുണ്ടോയെന്ന പരിശോധന മിക്ക സ്‌കൂളുകളിലും നടക്കുന്നില്ല. ഇത് മൂലം പോരാഴ്മകള്‍ ഉള്ള വിദ്യാര്‍ഥികള്‍ ഏതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരണം.
അഭ്യസ്ഥ വിദ്യാര്‍ക്കുള്ള തൊഴിലുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയാണ്. അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യം. യുപി, എച്ച്എസ്, എച്ച് എസ്എസ് വിഭാഗങ്ങളില്‍ കംംപ്യൂട്ടര്‍ ലാബ് ഉറപ്പുവരുത്തും. ബജറ്റില്‍ ഇത് ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് നോക്കും. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ ടച്ച് സ്‌ക്രീനും കംപ്യൂട്ടറും സ്ഥാപിക്കും.
മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങഴള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ മന്ത്രി ആദരിച്ചു. യൂനിറ്റ് പ്രസിഡന്റ് വി എച്ച് അബ്ദുല്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. പി എ ജുമൈലത്ത്, തങ്കമണി ഗോപിനാഥ്, മഞ്ജുരതികുമാര്‍, എം എസ് സന്തോഷ്, ടി വി ബൈജു,അഡ്വ. ആര്‍ റിയാസ്, സി എ ബാബു, സിറാജ് കമ്പിയകം, മുഹമ്മദ് മുസ്തഫ സംസാരിച്ചു. കലവൂരി ല്‍ സംഘടിപ്പിച്ച യോഗത്തില്‍ യൂനിറ്റ് പ്രസിഡന്റ് വി വേണു അധ്യക്ഷത വഹിച്ചു. അഡ്വ. കെ ടി മാത്യു, ഇന്ദിര തിലകന്‍, വിജയകുമാരി, സി എ ബാബു, മധുസൂദനന്‍, സജി സംസാരിച്ചു.
Next Story

RELATED STORIES

Share it