Idukki local

കുട്ടപ്പാസ് റോഡിലെ ടൈല്‍ പാകല്‍ നിലച്ചു;  യാത്രക്കാര്‍ ദുരിതത്തില്‍

തൊടുപുഴ: മാര്‍ക്കറ്റ് റോഡിനെ കാഞ്ഞിരമറ്റം ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന കുട്ടപ്പാസ് റോഡിലെ ടൈല്‍ പാകല്‍ ജോലി നിലച്ചു.ഒരാഴ്ചയിലധികമായി ഇവിടെ ടൈല്‍ പാകുന്ന ജോലി പാതിവഴിയില്‍ നിലച്ചിട്ട്.
പൊട്ടിപ്പൊളിഞ്ഞ് കിടന്ന റോഡില്‍ മൂന്നിടത്താണ് ടൈല്‍ പാകുന്നത്. ഇതില്‍ രണ്ടിടത്തെ പണി പൂര്‍ത്തിയായെങ്കിലും ഡയറ്റ് റോഡ് ആരംഭിക്കുന്നിടത്ത് പണി പാതിവഴിയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇരുവശങ്ങളിലും റോഡ് ബ്ലോക്ക്ഡ് എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസ് ഒഴികെയുള്ള എല്ലാ വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്.മെറ്റല്‍ വിരിച്ച് ടൈല്‍ പാകിയത് വണ്ടികള്‍ കടന്നുപോകുന്നതു മൂലം ടൈലുകള്‍ ഇളകി കിടക്കുകയാണ്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ പണി നിര്‍ത്തിയത് സമീപത്തെ ചില വ്യാപാരികളുടെ ഇടപെടലുകള്‍ മൂലമാണെന്നാണ് വിവരം. റോഡ് അടച്ചിരിക്കുന്നത് മൂലം കച്ചവടം കുറഞ്ഞതുകൊണ്ടാണ് ഈ നടപടി.
അതേസമയം വണ്ണപ്പുറം,ഉടുമ്പന്നൂര്‍, പൂമാല, വെള്ളിയാമറ്റം തുടങ്ങിയിടങ്ങളിലേക്കുള്ള ബസുകള്‍ കടന്നുപോയ്‌ക്കൊണ്ടിരുന്നത് ഈ വഴിയാണ്. വഴി അടച്ചത് മൂലം കാഞ്ഞിരമറ്റം,ബൈപ്പാസിലൂടെ നേരെ മങ്ങാട്ട്കവല വഴിയാണ് ബസുകള്‍ പോകുന്നത്. ഇത് കിഴക്കേയറ്റം,ഡീ പോള്‍ സ്‌കൂള്‍ ജങ്ഷന്‍, ബോയ്‌സ് സ്‌കൂള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെ യാത്രക്കാരെ വലയ്ക്കുകയാണ്. പണി പൂര്‍ത്തിയാക്കി റോഡ് തുറന്ന് കൊടുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it