Alappuzha local

കുട്ടനാട്ടില്‍ ബിഡിജെഎസ് വിജയത്തിനായി സിപിഎം- വെള്ളാപ്പള്ളി രഹസ്യധാരണ: ഷുക്കൂര്‍

ആലപ്പുഴ: കുട്ടനാട്ടിലെ എന്‍ ഡിഎ സ്ഥാനാര്‍ഥിയായ ബി ഡി ജെ എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിന് വോട്ടുമറിക്കാനും ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ തിരിച്ച് വോട്ട് വാങ്ങുന്നതിനുമായി സിപിഎം- വെള്ളാപ്പള്ളി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോഡി പോലും കുട്ടനാട്ടിലെ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്നതിനാല്‍ അവിടെ കൂടുതല്‍ വോട്ടുവാങ്ങി ജയിക്കണമെന്നാണ് ബിഡിജെഎസ് ലക്ഷ്യമിടുന്നത്. അതിനുവേണ്ടി വോട്ടുകള്‍ മറിച്ചു നല്‍കാനാണ് സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഇതിനു പ്രത്യുപകാരമായി ജി സുധാകരന്‍, തോമസ് ഐസക്ക് എന്നിവര്‍ക്ക് ബിഡിജെ എസ് വോട്ടുകള്‍ നല്‍കുമെന്നാണ് ധാരണയെന്നും ഷുക്കൂര്‍ ആരോപിച്ചു.
ഇടതുസ്ഥാനാര്‍ഥിയായ തോമസ് ചാണ്ടി എന്‍സിപിക്കാരനായതിനാല്‍ ഇത്തരത്തിലൊരു നീക്കം സിപിഎമ്മിന് എളുപ്പമായിരിക്കുകയാണ്. സിപിഎം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന ഈ രണ്ടുമണ്ഡലങ്ങളിലും ബിഡിജെഎസിന് സ്ഥാനാര്‍ഥികള്‍ ഇല്ലാത്തത് തന്നെ ഇതിന് ഉദാഹരണമാണ്. കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ സിപിഎം മാറി നില്‍ക്കുന്നതും ഈ ധാരണമൂലമാണ്. ഇതേക്കുറിച്ച് സംസ്ഥാന നേതാക്കള്‍ക്കെന്താണ് പറയാനുളളതെന്ന് ഷുക്കൂര്‍ ചോദിച്ചു.
Next Story

RELATED STORIES

Share it