wayanad local

കുടുംബശ്രീ മാതൃകയാവുന്നു

കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന-തനത് പദ്ധതികള്‍ വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ച് നടപ്പാക്കുന്നതില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ പ്രവര്‍ത്തനം മാതൃകയാവുന്നു. ദാരിദ്ര്യലഘൂകരണ- വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാദേശിക തലങ്ങളില്‍ കുടുംബശ്രീ കൂട്ടായ്മ ശക്തമായതാണ് സംയോജനവും നിര്‍വഹണവും എളുപ്പത്തിലാവാന്‍ കാരണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മീഡിയാശ്രീ, ബഡ്‌സ് റീ-ഹാബിലിറ്റേഷന്‍ സെന്റര്‍ (ബിആര്‍സി), പ്ലാന്‍ മിത്ര, ജില്ലാ ഭരണകൂടവും 12 വകുപ്പുകളുടെയും സഹായത്തോടെ ഗോത്ര ഊരുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഊരുല്‍സവം, ഏഴു വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കുന്ന സ്‌നേഹിത എന്നിവ നടപ്പാക്കുന്നു.
പോലിസുമായി ചേര്‍ന്ന് സ്ത്രീസുരക്ഷാ സ്വയം പ്രതിരോധ പരിശീലനം, എന്‍ആര്‍എച്ച്എമ്മുമായി ചേര്‍ന്ന് നാലു പഞ്ചായത്തുകളിലെ ഊരുകള്‍ കേന്ദ്രീകരിച്ച് ഭക്ഷണ വിതരണം, പൂക്കോട് യൂനിവേഴ്‌സിറ്റുയുമായി സഹകരിച്ച് യോഗ ആന്റ് സ്ട്രസ് മാനേജ്‌മെന്റ് പരിശീലനം, വനിതാ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് അമ്പലവയല്‍ ആര്‍എആര്‍എസില്‍ നിന്നു നല്‍കുന്ന ആധുനിക കൃഷി പരിശീലനം, ജില്ലാ മണ്ണ്- ജല സംരക്ഷണ വകുപ്പുമായി ചേര്‍ന്ന് സജലം പദ്ധതി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് നിയമസാക്ഷരതയും അദാലത്തും എന്നിവ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ പദ്ധതികളാണ്.
മൃഗസംരക്ഷണ വകുപ്പിന്റെയും പൂക്കോട് വെറ്ററിനറി യൂനിവേഴ്‌സിറ്റിയുടെയും സംയുക്ത സഹായത്തോടെ ആടുഗ്രാമം- ക്ഷീരസാഗരം- കോഴിക്കൂട്ടം സമഗ്ര പദ്ധതി, എല്‍ഐസിയുടെ സഹായത്തോടെ സ്ത്രീസുരക്ഷാ ഭീമാ യോജന ഇന്‍ഷുറന്‍സ് പദ്ധതി, ആരോഗ്യ രംഗത്ത് ജില്ലാ പാലിയേറ്റീവുമായി ചേര്‍ന്ന് കമ്മ്യൂണിറ്റി നഴ്‌സുമാര്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും മിത്രം ആന്റ് അസോസിയേറ്റ്‌സും ചേര്‍ന്നുള്ള ഓറിയന്റേഷന്‍ ക്ലാസ്, ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാമ്പത്തിക സാക്ഷരതാ കാംപയിന്‍, സാക്ഷരതാ പ്രസ്ഥാനവുമായി ചേര്‍ന്ന് വിദ്യാശ്രീ തുടര്‍പഠന പരിപാടി, ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു നടപ്പാക്കാനിരിക്കുന്ന പ്രഭാതഭക്ഷണ പരിപാടി, എസ്‌സി വകുപ്പിന്റെ സഹായത്തോടെ അയല്‍ക്കൂട്ട റിവോള്‍വിങ് ഫണ്ട് വിതരണം, പട്ടികവര്‍ഗ വികസന വകുപ്പുമായി ചേര്‍ന്ന ഗോത്രശ്രീ പദ്ധതി തുടങ്ങിയവയും ജില്ലയ്ക്ക് മാതൃകയായി. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ജില്ലയില്‍ കുടുംബശ്രീ ഏറ്റെടുത്തു നടപ്പാക്കിയ സജലം പദ്ധതി, ആനുകൂല്യങ്ങളും വേതനവും അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് നല്‍കുന്ന ഇ-ട്രാന്‍സ്ഫര്‍ പദ്ധതി, ഫുഡ്- ഫ്രൂട്ട് ഫെസ്റ്റ്, എന്റെ കുടുംബം കുടുംബശ്രീ കാംപയിന്‍, ഗോത്രശ്രീ പദ്ധതി എന്നിവയ്ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it