thrissur local

കുടുംബശ്രീ കാന്റീന്‍ അടച്ച സംഭവം: കെഎസ്ഇബിയെ കുറ്റപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ്

മാള: മാള ഗ്രാമപ്പഞ്ചായത്ത് കോമ്പൗണ്ടിലുള്ള കുടുംബശ്രീ കാന്റീന്‍ താല്‍ക്കാലികമായി അടച്ചത് കെഎസ്ഇബി വൈദ്യുതി ലൈന്‍ മാറ്റി തരാത്തതിനാലാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വനിതാ കാന്റീന്‍ അടഞ്ഞു കിടക്കുന്നതുമായി ബന്ധപ്പെട്ട് ചില പത്ര വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വിശദീകരണവുമായി പത്രക്കുറിപ്പിറക്കിയതെന്ന് അദ്ദേഹം അറിയിച്ചു.
പഞ്ചായത്തിന്റെ സമീപ പ്രദേശമായ ചക്കാംകാട് 21ാം നമ്പര്‍ അങ്കണവാടിയുടെ സമീപത്ത് കിണര്‍ കുഴിച്ച് അവിടെ നിന്നും വെള്ളം പമ്പ് ചെയ്താണ് പഞ്ചായത്ത് ഓഫിസിലെ കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്നത്. മറ്റൊന്ന് പഞ്ചായത്ത് ഗ്രൗണ്ടിലെ വര്‍ക്കുകള്‍ക്കായി അടിച്ചിരുന്ന ബോര്‍വെല്ലില്‍ നിന്നുമുള്ള വെള്ളമായിരുന്നു.
ഇതിനായി ഉപയോഗിച്ചിരുന്ന ഒന്നര കുതിരശക്തിയുള്ള മോട്ടോര്‍ മാറ്റി മൂന്ന് കുതിരശക്തിയുള്ള മോട്ടോര്‍ സ്ഥാപിച്ചെങ്കിലും കെഎസ്ഇബി ലൈന്‍ മാറ്റി തരാത്തതിനാല്‍ ഇതില്‍ നിന്നുള്ള വെള്ളം എത്തിക്കാനുള്ള വഴിയടഞ്ഞു. രണ്ടു വാഹനങ്ങളില്‍ ദിവസവും വിവിധ വാര്‍ഡുകളില്‍ വെള്ളമെത്തിക്കുന്നുണ്ട്. ഇതില്‍ നിന്നും കാന്റീനിലേക്ക് വെള്ളം നല്‍കാമെന്ന് കാ ന്റീന്‍ നടത്തുന്നവരോട് പറഞ്ഞിരുന്നു.
എന്നാല്‍ വെള്ളം കരുതിവെക്കാനുള്ള ടാങ്കില്ലെന്ന കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് അവര്‍ ചെയ്തത്. കാന്റീന്‍ നടത്തുന്നവരുടെ താല്‍പ്പര്യക്കുറവാണ് കാന്റീന്‍ അടച്ചിടാനുണ്ടായ കാരണം. ഈ സത്യങ്ങളറിയാവുന്ന ചില പഞ്ചായത്ത് അംഗങ്ങള്‍ സത്യം മറച്ച് വച്ച് പഞ്ചായത്ത് ഭരണസമിതിയുടെ പോരായ്മയാണ് കാരണം എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
Next Story

RELATED STORIES

Share it