malappuram local

കുടുംബയോഗങ്ങള്‍ നടത്തിയും വ്യക്തികളെ നേരില്‍ കണ്ടും വോട്ടുറപ്പിച്ച് ശ്രീരാമകൃഷ്ണന്‍

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: തൃക്കാവിലെ വാടക വീട്ടില്‍ നിന്നു 7 മണിക്ക് തുടങ്ങും ഇടത് സ്ഥാനാര്‍ഥി ശ്രീരാമകൃഷ്ണന്റെ പ്രചാരണ പരിപാടികള്‍. പ്രധാനമായും വീടുകള്‍ സന്ദര്‍ശിച്ച് വ്യക്തികളെ നേരില്‍ കണ്ട് വോട്ട് ചോദിക്കാനാണ് മൂന്നാം ഘട്ട പ്രചാരണത്തില്‍ സ്ഥാനാര്‍ഥി ശ്രദ്ധിക്കുന്നത്. ഓരോ വീടുകളിലും നേരില്‍ ചെന്ന് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുകയാണ് ചെയ്യുന്നത്. ചൂട് കനക്കും മുമ്പേ സ്വീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.
വൈകുന്നേരം മൂന്ന് മണി മുതല്‍ 9 മണി വരെ നീളുന്ന കുടുംബയോഗങ്ങളാണ് ശ്രീരാമകൃഷ്ണന്റെ പ്രചാരണ രീതി .പൊന്നാനി നഗരസഭയില്‍ ഇതിനകം 30 ഓളം കുടുംബയോഗങ്ങള്‍ പൂര്‍ത്തിയാക്കി. നരണിപ്പുഴ പഞ്ചായത്തിലാണ് ഇപ്പോള്‍ ഇടത് സ്ഥാനാര്‍ഥി കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നത് .രണ്ട് ദിവസം കൊണ്ട് 11 കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. ഓരോ കുടുംബയോഗങ്ങളിലും എത്തുന്ന സ്ത്രികള്‍ അടക്കമുള്ളവരുടെ ആള്‍ക്കൂട്ടം വലിയ ആത്മവിശ്വാസമാണ് സിപിഎമ്മിന് നല്‍കുന്നത്.മണ്ഡലത്തില്‍ എവിടെ കറന്റ് പോയാലും എം എല്‍എയുടെ ഫോണിന് തിരക്ക് തന്നെ. അതാണ് ജനകീയ എം എല്‍ എ യുടെ വിജയമെന്ന് ശ്രീരാമകൃഷ്ണന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പ്രചാരണത്തിന്റെ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഓരോ വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ഥി തന്നെ നേരിട്ട് ഫോണില്‍ വോട്ടഭ്യര്‍ഥിക്കുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.നാമനിര്‍ദ്ധേശ പത്രിക തിങ്കളാഴ്ച നല്‍കും മുമ്പ് മണ്ഡലത്തിലെ പ്രധാന വ്യക്തികള്‍ക്കെല്ലാം ഫോണില്‍ വിളിച്ച് അനുഗ്രഹം തേടാനും ശ്രീരാമകൃഷ്ണന്‍ മറന്നിരുന്നില്ല. എതിര്‍ സ്ഥാനാര്‍ഥിയായ അജയ് മോഹന്റെ ആര്‍എസ്എസ് ബന്ധം തന്നെയാണ് പ്രചാരണങ്ങളില്‍ തീപ്പൊരിയാകുന്നത്.
ഇത്തവണ എണ്ണായിരത്തിനും പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് ഇടത് ക്യാമ്പുകളുടെ വിശ്വാസം. യുഡിഎഫിലെ അനൈകവും ശ്രീരാമകൃഷ്ണന്റെ ക്ലിന്‍ ഇമേജുമാണ് ഇടത് ക്യാമ്പുകളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
എങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടിയും, പിഡിപിയും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിലൂടെ ഉണ്ടാകുന്ന വോട്ട് ചോര്‍ച്ച ഇടതിനെ നേരിയ തോതില്‍ ഭയപ്പെടുത്തുന്നുണ്ട്.കഴിഞ്ഞ തദ്ധേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ളവര്‍ ഒറ്റക്ക് മല്‍സരിച്ചിടും പൊന്നാനി മണ്ഡലത്തില്‍ ഇടതിന് എണ്ണായിരം വോട്ടിന്റെ ലീഡാണ് നേടിയത്. ഇത് തന്നെയാണ് ഇടത് ക്യാംപില്‍ ഇത്തവണ വിജയ പ്രതിക്ഷ ഉയരുന്നതും.
Next Story

RELATED STORIES

Share it