Alappuzha local

കുടിവെള്ള വിതരണത്തിന്റെ പ്രധാന പൈപ്പ് പൊട്ടി; ഗതാഗതം തടസ്സപ്പെട്ടു

പൂച്ചാക്കല്‍: ജപ്പാന്‍ കുടിവെള്ള വിതരണത്തിന്റെ പ്രധാന പൈപ്പ് പൊട്ടി. പൂച്ചാക്കല്‍ പഴയ പാലത്തിന് വടക്കുവശത്താണ് ജപ്പാന്‍ കുടിവെള്ള വിതരണത്തിന്റ വലിയ ടാങ്കുകളിലേക്ക് നേരിട്ട് ജലം എത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടിയത്.
രണ്ട് ദിവസമായി റോഡിലേക്ക് ജലം ഒഴുകുന്നുണ്ടെങ്കിലും ഇന്നലെയാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. പൈപ്പിന് ചോര്‍ച്ച കണ്ടെത്തിയ ഭാഗത്തെ റോഡ് ബ്ലോക്ക് ചെയ്ത ശേഷം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്ത് വലിയ കുഴിയെടുത്താണ് അറ്റകുറ്റപ്പണി നടത്തുന്നത്.
തുടരെയുള്ള മഴയും ജലത്തിന്റെ ഉറവയും കാരണം കുഴിയില്‍ വെള്ളം കെട്ടികിടന്നതിനാല്‍ മോട്ടോര്‍ ഉപയോഗിച്ച് ജലം പുറത്തേക്ക് പമ്പ് ചെയ്താണ് നിര്‍മാണം തുടരുന്നത്. നിര്‍മാണ പ്രവൃത്തികള്‍ ഇന്നും തുടരും. പൈപ്പിന്റ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് നാളെ ജലവിതരണം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.
അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി പഞ്ചായത്തുകളില്‍ ഇന്ന് ജപ്പാന്‍ കുടിവെള്ള വിതരണം മുടങ്ങും. തുടരേയുള്ള ജപ്പാന്‍ കുടിവെള്ള വിതരണത്തിന്റ പൈപ്പ് പൊട്ടല്‍ ഉപഭോക്താകള്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്. റോഡില്‍ കുഴിയെടുക്കുന്നതിനാല്‍ ചേര്‍ത്തല- അരൂക്കുറ്റി റോഡിന്റ പല ഭാഗങ്ങളും തകര്‍ന്നുകിടക്കുകയാണ്.
Next Story

RELATED STORIES

Share it