kannur local

കുടിവെള്ള വിതരണം പ്രതിസന്ധിയിലേക്ക്

മട്ടന്നൂര്‍: ചൂട്കൂടിയതോടെ പഴശ്ശി റിസര്‍വോയറില്‍ നീരൊഴുക്ക് കുറയുന്നു.ഇതോടെ ജില്ലയിലെ പ്രധാന കുടിവെള്ള വിതരണ പദ്ധതിയായ പഴശ്ശിജലസംഭരണിയില്‍ നിന്നുള്ള ജലവിതരണം വരുംമാസങ്ങളില്‍ പ്രതിസന്ധിയിലാവുമെന്ന ആശങ്കയിലാണ് അധികൃതരും ജനവും.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ ചൂടിന്റെ ശക്തി ഏതാനും ഡിഗ്രി വര്‍ധിച്ചിട്ടുണ്ട്. പഴശ്ശി പദ്ധതിയിലേക്ക് ജലം ഒഴുകിയെത്തുന്ന പുഴകള്‍ പലതും വറ്റിവരളാന്‍ തുടങ്ങിയതാണ് നീരൊഴുക്ക് കുറയാന്‍ കാരണമായത്. ഷട്ടര്‍ അടച്ചാണ് ഇപ്പോള്‍ വെള്ളം ശേഖരിക്കുന്നത്. വേനലിന് ശക്തിപ്രാപിക്കുകയും ശക്തമായ വേനല്‍മഴ ലഭിക്കാതിരിക്കുകയും ചെയ്താല്‍ എപ്രില്‍-—മെയ് മാസത്തോടെ പുഴകളിലെ നീരൊഴുക്ക് പുര്‍ണമായും നിലക്കും. ഇതോടെ കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണവും ഏറെ പ്രതിസന്ധിയിലാവും.
ജില്ലയിലെ പ്രധാന കുടിവെള്ള വിതരണ പദ്ധതികളായ കണ്ണുര്‍ ശുദ്ധജല പദ്ധതി, കൊളച്ചേരി, പെരളശ്ശേരി, ജപ്പാന്‍ കുടിവെള്ള പദ്ധതി, അഞ്ചരക്കണ്ടി -മാഹി ശുദ്ധജല പദ്ധതി എന്നിവയ്ക്കുവേണ്ട കുടിവെള്ളം പഴശ്ശിജലസംഭരണിയില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. പദ്ധതിയില്‍ നിന്ന് ശേഖരിക്കുന്നു വെള്ളം ചാവശ്ശേരി പറമ്പിലെ ട്രീറ്റ്‌മെന്റ് പ്ലാ ന്റില്‍ ശുദ്ധികരിച്ചാണ് കണ്ണൂര്‍ടൗണ്‍ അടക്കമുള്ള നിരവധി സ്ഥലങ്ങളിലേക്ക് പമ്പ് ചെയ്യുന്നത്.—— തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകളിലും മാഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെയും പതിനായിരങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുതകുന്ന പദ്ധതിയാണിത്.
Next Story

RELATED STORIES

Share it