palakkad local

കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബില്‍ അടയ്ക്കുന്നില്ല; നഗരസഭയ്‌ക്കെതിരേ റവന്യൂ റിക്കവറി നടപടി

ഒറ്റപ്പാലം: കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്നു നഗരസഭയ്‌ക്കെതിരെ കെഎസ്ഇബി റിക്കവറി നടപടി തുടങ്ങി.
പനമണ്ണ മഞ്ഞളിപ്പടി മിനി കുടിവെള്ളപദ്ധതിയുടെ 10 വര്‍ഷത്തെ വൈദ്യുതി ബില്‍ കുടിശികയാണ് അടയ്ക്കാനുള്ളത്. എട്ടുലക്ഷത്തിലധികം വരുന്ന കുടിശിഖ പിരിച്ചെടുക്കാനാണ് റവന്യൂ റിക്കവറി നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ പദ്ധതിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ജല അതോറിറ്റിക്കാണ് എന്നാണ് നഗരസഭയുടെ നിലപാട്. വൈദ്യുതി ബില്‍ അടയ്ക്കുന്നതു ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ജല അതോറിറ്റി ചെയ്യണമെന്നും ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ ബന്ധിപ്പിച്ചാണ് കുടിവെള്ളം നല്‍കുന്നതെന്നും അതുകൊണ്ട് ബില്‍ തുക ജല അതോറിറ്റി നല്‍കണമെന്നുമാണ് നഗരസഭ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം അറിയിച്ച് ജല അതോറിറ്റിക്കും വൈദ്യുതി വകുപ്പിനും കത്ത് നല്‍കിയതായും നഗരസഭാ അധികൃതര്‍ പറഞ്ഞു.
2004ലാണ് പനമണ്ണ പ്രദേശത്തുള്ളവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ മഞ്ഞളാടിപ്പടി മിനി കുടിവെള്ള പദ്ധതി ആരംഭിച്ചത്.
Next Story

RELATED STORIES

Share it