wayanad local

കുടിവെള്ള ക്ഷാമം രൂക്ഷം; നാട്ടുകാര്‍ ശ്രമദാനമായി തടയണ നിര്‍മിച്ചു

മാനന്തവാടി: കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശ്രമദാനമായി തടയണ നിര്‍മിച്ചു. എടവക ഗ്രാമപ്പഞ്ചായത്തിലെ ഒരപ്പ് കടവിലാണ് തടയണ നിര്‍മിച്ചത്.
ചൊവ്വ പാടശേഖര സമിതി, കുടുംബശ്രീ യൂനിറ്റുകള്‍, പ്രദേശവാസികള്‍ എന്നിവര്‍ ചേര്‍ന്നാണ് പുഴക്ക് കുറുകെ 65 മീറ്റര്‍ നീളത്തില്‍ തടയണ നിര്‍മിച്ചത്. 600 ചാക്ക് മണല്‍, 12 ട്രാക്ടര്‍ ക്വാറി വെയ്‌സ്റ്റ്, 10 ടിപ്പര്‍ കല്ല്, പുഴയിലെ കല്ല് എന്നിവ ഉപയോഗിച്ചായിരുന്നു തടയണ നിര്‍മാണം. ഇത് രണ്ടാം തവണയാണ് ഇവിടെ തടയണ നിര്‍മിക്കുന്നത്. രാവിലെ മുതല്‍ വൈകീട്ട് വരെ നീണ്ടു നിന്ന നിര്‍മ്മാണത്തില്‍ 100 ഓളം പേര്‍ പങ്കെടുത്തു.
എടവക കൃഷിഭവന്റെ ചെറിയ തോതിലുള്ള സാമ്പത്തിക സഹായവും ഇവര്‍ക്ക് ലഭിച്ചിരുന്നു. എടവക, തവിഞ്ഞാല്‍ പ്രദേശത്തുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് കുടിവെള്ളത്തിനും കൃഷിക്കും സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തടയണ നിര്‍മിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന്‍, ജോര്‍ജ്ജ് പടകൂട്ടില്‍, പൈലി പറയിടം, എ കെ ജോസ്, കാഞ്ചന, മോളി നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it