kozhikode local

കുടിവെള്ളത്തില്‍ മലിനജലം കലരുന്നതായി പരാതി; രോഗഭീതിയില്‍ നാട്ടുകാര്‍

താമരശ്ശേരി: മുന്നൂറോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയില്‍ മലിന ജലം കലരുന്നതായി പരാതി. പുതുപ്പാടി കൈതപ്പൊയിലില്‍ സ്ഥിതി ചെയ്യുന്ന ആനോറമ്മല്‍ ശുദ്ധജല പദ്ധതിയിലെ കിണറിലാണ് പുഴയിലെ മലിനജലം കലരുന്നത്.
മുന്നൂറോളം കുടുംബങ്ങള്‍ക്ക് ഈ വെള്ളം കുടിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ മാലിന്യം കലര്‍ന്ന വെള്ളം മാത്രമാണ് ഉപയോഗിക്കേണ്ടിവരുന്നത്. ഡെങ്കിപ്പനി ഗുരുതരമായി പടര്‍ന്നു പിടിച്ച പുതുപ്പാടിയില്‍ ശുദ്ധജല അപര്യാപ്തതമൂലം മറ്റു രോഗങ്ങള്‍ കൂടി പടരുമോയെന്ന ഭീതിയിലാണ് നാട്ടുകാര്‍.
കൈതപ്പൊയില്‍ ആനോറമ്മല്‍ കുടിവെള്ള പദ്ധതിയുടെ കിണറിലേക്ക് മലിന ജലം എത്തുന്നത് തടയാന്‍ പൊട്ടിപ്പോയ പൈപ്പ് പുനസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് കുടിവെള്ള സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഈ കിണറില്‍ നിന്നുള്ള വെള്ളമല്ലാതെ പ്രദേശവാസികള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഗ്രാമപ്പഞ്ചായത്ത് പെട്ടെന്നു തന്നെ നടപടികൈക്കൊള്ളണമെന്നും സമിതി പ്രവര്‍ത്തകരായ വി കെ ഖാദര്‍, യു കെ മുജീബ്, എ കെ മുസ്തഫ എന്നിവര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it