Alappuzha local

കുടിവെള്ളക്ഷാമം രൂക്ഷം

ചാരുംമൂട്: ചാരുംമൂട് മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കുടിവെള്ള പ്രശനം വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുത്ത് സമരം നടത്തിയിട്ടും പ്രശ്‌ന പരിഹാരമില്ല.
കുടിവെള്ളം കിട്ടാക്കനിയായതോടെ ദൂരെ ദിക്കുകളില്‍ നിന്ന് വാഹനങ്ങളില്‍ വെള്ളം ശേഖരിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍. ചാരുംമൂട് വഴി കടന്നു പോവുന്ന കനാല്‍ തുറന്നുവിടണമെന്ന ആവിശ്യം ശക്തമായിട്ടും അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നു.
ആര്‍ രാജേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള വിവിധ ജനപ്രധിനിധികള്‍ കുടിവെള്ള പ്രശ്‌നമുയര്‍ത്തി താലൂക്ക് ഓഫിസിനു മുമ്പിലടക്കം കഴിഞ്ഞ ആഴ്ച സമരം നടത്തിയിരുന്നു. താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളില്‍ കുടിവെള്ളം വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണു നാട്ടുകാര്‍.
കെഐപി കനാലിന്റെ അടൂര്‍ പഴകുളം ഭാഗത്ത് നിന്നു പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് വെള്ളം എത്താതിരിക്കാന്‍ ആ ഭാഗം അടച്ചുവച്ചിരിക്കുകയാണെന്നും പരാതിയുണ്ട്. ഇതിനു പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ട് ചാരുംമൂട് കെഐപി ഓഫിസിനു മുന്നില്‍ കഴിഞ്ഞ ദിവസങ്ങളിലായി വിവിധ രാഷ്ട്രീയ സംഘടനകള്‍ ഉപരോധ സമരവും ജനപ്രധിനിധികള്‍ നിരാഹാര സമരവും നടത്തിയിരുന്നു.
ഇന്നലെ എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ രാവിലെ കെ പി റോഡ് ഉപരോധ സമരവും നടത്തിയിരുന്നു. ഉപരോധസമരം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സി എസ് സുജാത, മുഹമ്മദാലി, അഡ്വ. മുജീബ് റഹ്മാന്‍,എന്‍ സുബൈര്‍, ജേക്കബ് ഉമ്മന്‍ പങ്കെടുത്തു. രാവിലെ പത്തിന് തുടങ്ങിയ സമരം പതിനൊന്ന് മണിയോടെ സമാപിച്ചു
Next Story

RELATED STORIES

Share it