malappuram local

കുടിവെള്ളക്ഷാമം: യുവാക്കളുടെ കൂട്ടായ്മയില്‍ ശുദ്ധജല വിതരണം

കണ്ണമംഗലം: കണ്ണമംഗലം, എആര്‍ നഗര്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി മെഗാസ്റ്റാര്‍ മുക്കില്‍പീടികയിലെ യുവാക്കളുടെ കൂട്ടായ്മയില്‍ ശുദ്ധജല വിതരണം തുടങ്ങി.
രാഷ്ട്രീയക്കാര്‍ വോട്ടിനു വേണ്ടി പഞ്ചായത്തും വാര്‍ഡും അനുഭാവികളെയും നോക്കി വെള്ളം വിതരണം ചെയ്യുന്ന ഈ സമയത്ത് യുവാക്കള്‍ മുന്നിട്ടിറങ്ങി വോട്ടുവേണ്ട, രാഷ്ട്രീയം ഇല്ല എന്ന തലക്കെട്ടില്‍ മെയ് 16നു ശേഷവും ഞങ്ങള്‍ ഉണ്ടാവും എന്ന വാഗ്ദാനവുമായാണ് ശുദ്ധജല വിതരണം നടത്തുന്നത്.
ഇ കെടി ബോര്‍വെല്‍ ഉടമ അമീര്‍, ഫ്രണ്ട്ഷിപ്പ് മാരേജ്‌സ്റ്റോര്‍ ഉടമ റഫീക്ക്, സഫ മാരേജ് സ്‌റ്റോര്‍ ഉടമ അബ്ബാസ് കൂട്ടായ്മയില്‍ വെള്ളം നല്‍കി സഹകരിച്ചു.
Next Story

RELATED STORIES

Share it