kannur local

കുടിവെള്ളക്ഷാമം; പുതിയങ്ങാടി കടപ്പുറം നിവാസികള്‍ ദുരിതത്തില്‍

പഴയങ്ങാടി: ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട പുതിയങ്ങാടി കടപ്പുറം, പുതിയവളപ്പ് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം.80ഓളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം കിട്ടാക്കനിയാണ്. 2004ല്‍ സുനാമി തിരമാലകള്‍ നാശം വിതച്ച പ്രദേശമാണിത്. വീടുകളും തൊഴിലുപകരണങ്ങളും കിണറുകളും കടലെടുത്തിരുന്നു. അന്ന് സര്‍ക്കാര്‍ നിരവ ധി വാഗ്ദാനങ്ങളും നല്‍കിയിരുന്നെങ്കിലും പ്രധാനപ്പെട്ട പലതും നിറവേറ്റിയില്ല. കമ്പിളിയും പായ യും നല്‍കി അധികൃതര്‍ സ്ഥലംവിടുകയായിരുന്നു.
മല്‍സ്യത്തൊഴിലാളികളും പട്ടികജാതിക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ 15 വര്‍ഷം മുമ്പ് സ്ഥാപിച്ച പൈപ്പ്‌ലൈന്‍ മിക്കതും തുരുമ്പെടുത്ത് നശിച്ചു. ഇതേത്തുടര്‍ന്ന് കിലോമീറ്ററുകള്‍ താണ്ടിയാണ് കുടിവെള്ളം എത്തിക്കുന്നത്. കിണറുകളില്‍ മലിനജലമാണ്. വെള്ളം വിതരണം ചെയ്തിരുന്നത് ഐസ് പ്ലാന്റിനായി നിര്‍മിച്ച ടാങ്കില്‍നിന്നായിരുന്നു. എന്നാല്‍, അതും നിലച്ച മട്ടാണ്. മാടായി പഞ്ചായത്ത് ഓഫിസിന മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്താനുള്ള തയ്യാറെടുപ്പിലാണ് കോളനിവാസികള്‍.
Next Story

RELATED STORIES

Share it