kannur local

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ബാവലിപുഴയില്‍ തടയണ

ഇരിട്ടി: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ബാവലിപുഴയില്‍ തടയണ നിര്‍മാണം തുടങ്ങി.
ആറളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറളം പാലം മുതല്‍ കോണ്ടമ്പ്രവരെയുള്ള ഭാഗങ്ങളിലാണ് താല്‍ക്കാലിക തടയണ നിര്‍മിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 42 സ്ത്രീകളാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. പുഴയുടെ ഇരുകരകളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തടയണ ഉപകാരപ്പെടും. പുഴയിലെ തന്നെ കല്ലുകള്‍ കൂട്ടി മതില്‍പോലെ ഉയര്‍ത്തി വെള്ളം തടഞ്ഞുനിര്‍ത്തുകയാണ് ലക്ഷ്യം.
തടയണ പണിതതോടെ പുഴയിലെ വെള്ളത്തിന്റെ സംഭരണശേഷിക്ക് ആനുപാതികമായി ഇരുകരകളിലേയും കിണറുകളില്‍ വെള്ളത്തിന്റെ തോത് വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതോടെ ആറളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുകയാണ്. ഇതു പരിഹരിക്കാന്‍ ഒരു പരിധിവരെ തടയണ നിര്‍മാണം കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 542 തൊഴില്‍ ദിനങ്ങളാണ് ഉപയോഗിക്കുന്നത്. തൊഴിലാളികളായ ലില്ലി, സാവിത്രി, റീജ, കാര്‍ത്ത്യായനി എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.

Next Story

RELATED STORIES

Share it