Kollam Local

കുടിവെള്ളക്ഷാമം: ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെച്ചു

കരുനാഗപ്പള്ളി: തൊടിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൊടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ ഓഫിസിനുള്ളില്‍ തടഞ്ഞുവെച്ചു. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സെക്രട്ടറി ഉറപ്പുനല്‍കി. ഇതേ തുടര്‍ന്ന് സമരക്കാര്‍ ഉപരോധസമരത്തില്‍ നിന് പിന്മാറി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അന്‍സര്‍ കല്ലേലിഭാഗം അധ്യക്ഷത വഹിച്ചു. കെ ധര്‍മ്മദാസ് ഉദ്ഘാടനം ചെയ്തു. എം എം സലീം, നിയാസ് ഇബ്രാഹിം, അഡ്വ. രാജേഷ് ശിവന്‍, ബിലാല്‍, അഫ്‌സല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it