Pathanamthitta local

കുടിവെള്ളം കിട്ടാനില്ല; നിരണം തോട്ടടി നിവാസികള്‍ ദുരിതത്തില്‍

തിരുവല്ല: കൊടുംചൂടില്‍ കുടിവെള്ളം ഇല്ലാതെ നിരണം തോട്ടടി നിവാസികള്‍ ദുരിതത്തില്‍. ആറ് മാസക്കാലമായി വാട്ടര്‍ അതോറിറ്റിയുടെ പൊതു ടാപ്പുകളില്‍ വെള്ളം എത്താത്തതോടെ ഇരതോട് പമ്പിങ് ലൈനില്‍ കൊടുന്ത്ര മുതല്‍ തോട്ടടി നാലാംവേലിഭാഗം വരെയുള്ള അമ്പതോളം കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാതെ കഷ്ട്ടപ്പെടുന്നത്.
വേനല്‍ കടുത്തതോടെ തോടുകളിലും കിണറുകളിലും ജലാംശം കുറഞ്ഞിരിക്കയാണ്. വെള്ളമുള്ള മിക്ക കിണറുകളും ചുവന്നും ഇരുമ്പ് അയിരിന്റെ അംശം കൂടിയും ഉപയോഗശൂന്യമായിരിക്കയാണ്. ഇതോടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും ജനം ദുരിതത്തിലാണ്. കിണറുകളിലെ വെള്ളം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ ത്വക്ക് രോഗം ഭീഷണിയുമാവുന്നു. ദുരിതം വ്യാപകമായതോടെ നാട്ടുകാര്‍ തോട്ടടി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസ് ഉപരോധിച്ചു. വാര്‍ഡ് മെംബര്‍ പി എ ബാലകൃഷ്ണന്‍, വര്‍ഗീസ് മാത്യു, കുര്യന്‍ സഖറിയ സംസാരിച്ചു.
Next Story

RELATED STORIES

Share it