wayanad local

കുടിയേറ്റ മേഖലയെ ഇളക്കിമറിച്ച് ഐ സിയുടെ പര്യടനം

പുല്‍പ്പള്ളി: കുടിയേറ്റ മേഖലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണന്റ രണ്ടാ ംഘട്ട പ്രചാരണത്തിന് തുടക്കമായി. കാര്‍ഷികമേഖലക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുകയെന്ന് ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ പുല്‍പ്പള്ളി ടൗണില്‍ നിന്നാരംഭിച്ച രണ്ടാം ഘട്ട പ്രചരണ പരിപാടിക്ക് യു ഡി എഫ് നേതാക്കളും എം എല്‍ എക്കൊപ്പമുണ്ടായിരുന്നു.
പുല്‍പ്പള്ളി, ആടിക്കൊല്ലി, അമരക്കുനി, കാപ്പിസെറ്റ്, മരകാവ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പ്രചാരണപരിപാടി. ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ്, കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം, യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ മുഹമ്മദ്, ഡി സി സി സെക്രട്ടറിമാരായ അഡ്വ. പി ഡി സജി, എന്‍ യു ഉലഹന്നാന്‍, ഒ ആര്‍ രഘു, കെ പി മാനു, കെ എന്‍ ഷുക്കൂര്‍, ടി എസ് ദിലീപ്കുമാര്‍, വി എം പൗലോസ്, സി വി വേലായുധന്‍, സുകുമാരന്‍മാസ്റ്റര്‍, സി പി കുര്യാക്കോസ്, പി വി ജോണി, സണ്ണി തോമസ് തുടങ്ങിയ നേതാക്കല്‍ പര്യടനത്തിലെ സജീവസാന്നിധ്യമായിരുന്നു.
Next Story

RELATED STORIES

Share it