കുടിയേറ്റ 'ദുരന്തത്തെ' അപലപിച്ച് മാര്‍പാപ്പ

മെക്‌സിക്കോ സിറ്റി: നിര്‍ബന്ധിത കുടിയേറ്റത്തിന് വിധേയമാക്കപ്പെടുന്ന ജനങ്ങളുടെ 'ദുരന്തത്തെ' അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിര്‍ബന്ധിത കുടിയേറ്റത്തിനു വിധേയമാക്കപ്പെട്ട ആയിരങ്ങളുടെ മാനുഷിക ദുരന്തം വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മെക്‌സിക്കോയില്‍ സന്ദര്‍ശനം നടത്തുന്ന പോപ്പ്, യുഎസുമായി അതിര്‍ത്തി പങ്കിടുന്ന സ്യൂഡഡ് യോറസ് നഗരത്തില്‍ സംഘടിപ്പിച്ച കുര്‍ബാനയിലാണ് കുടിയേറ്റ ദുരന്തങ്ങളെ അനുസ്മരിച്ചത്.
ഓരോ കാലടിയും അനീതിയും അടിമത്വവും ജയിലറകളും തട്ടിപ്പറിക്കലും നിറഞ്ഞതാണെന്നും നൂറുകണക്കിന് സഹോദരീ സഹോദരന്‍മാര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്നും പാപ്പ വ്യക്തമാക്കി. ടെക്‌സാസിലെ എല്‍പാസോയെ നഗരവുമായി വേര്‍തിരിക്കുന്ന റിയോ ഗ്രാന്‍ഡ് കുന്നിലും മാര്‍പാപ്പ കയറി. യുഎസിലേക്കുള്ള കുടിയേറ്റത്തിനിടെ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് ഇവിടെ പുഷ്പങ്ങളര്‍പ്പിച്ചു. നേരത്തേ മെക്‌സിക്കോയിലെ ഏറ്റവും സംഘര്‍ഷ ബാധിത നഗരമായ സ്യൂഡഡ് യോറസിലെ ജയിലില്‍ തടവുപുള്ളികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
Next Story

RELATED STORIES

Share it