കുടിയിറക്കിനെതിരേ ആദിവാസി സമ്മേളനം
BY Rayees RKN5 Oct 2015 9:13 AM GMT
Rayees RKN5 Oct 2015 9:13 AM GMT
കല്‍പ്പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടില്‍കെട്ടി താമസിക്കുന്ന ആദിവാസികളെ കുടിയിറക്കാനുള്ള നീക്കത്തിനെതിരേ എ.കെ.എസ്. നേതൃത്വത്തില്‍ ആദിവാസി സമ്മേളനം. കുടിയിറക്ക് നീക്കത്തിനെതിരേ ഇന്നുമുതല്‍ അനിശ്ചിതകാലം കലക്ടറേറ്റ് വളയാന്‍ എ.കെ.എസ്. തീരുമാനിച്ചിരുന്നു. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കലക്ടററേറ്റ് വളയല്‍ തല്‍ക്കാലത്തേക്ക് മാറ്റിയാണ് ആദിവാസി സമ്മേളനം നടത്തിയത്.
കലക്ടറേറ്റ് വളയല്‍ സമരത്തില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന ആദ്യ സംഘമാണ് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് സംഘടിപ്പിച്ച ആദിവാസി സമ്മേളനത്തില്‍ പങ്കെടുത്തത്. 1977ന് ശേഷമുള്ള വനം കൈയേറ്റങ്ങള്‍ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധിയുടെ മറവില്‍ നിക്ഷിപ്ത വനത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ആദിവാസികളെയും ദരിദ്ര കര്‍ഷകരെയും ഇറക്കിവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സമരക്കാര്‍ കുറ്റപ്പെടുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആദിവാസികളെ ഓഫിസുകളിലേക്ക് വിളിച്ചുവരുത്തി ഒഴിഞ്ഞുപോവണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മാഫികളെയും തലചായ്ക്കാന്‍ ഇടമില്ലാതെ കുടില്‍കെട്ടി കഴിയുന്നവരെയും ഒരേപോലെ കാണുന്നതാണ് വിധിയെന്ന് ആദിവാസികള്‍ പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT