കുഞ്ഞുങ്ങളിലെ ഹൃദ്രോഗം: ജീവരക്ഷാ സൗകര്യങ്ങള്‍ വ്യാപകമാക്കണം

കൊച്ചി: ഹൃദ്രോഗബാധയുള്ള കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി ചികില്‍സാ സൗകര്യങ്ങള്‍ കൂടുതല്‍ വ്യാപകമായി ലഭ്യമാക്കണമെന്ന് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധരുടെ സമ്മേളനം ആവശ്യപ്പെട്ടു.
കുട്ടികളുടെ ഹൃദ്രോഗ ചികില്‍സാരംഗത്തെ കണക്കുകള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ്. 2,50,000 കുട്ടികള്‍ വീതം ഓരോവര്‍ഷവും ഇന്ത്യയില്‍ ജന്മനാ ഹൃദ്രോഗമുള്ളവരായി ജനിക്കുന്നു. ഇതില്‍ ഒരു ലക്ഷത്തോളം കുട്ടികള്‍ക്ക് ഗുരുതരമായ അവസ്ഥയാണുള്ളത്. ജനിച്ച് ആദ്യവര്‍ഷത്തിനുള്ളില്‍ അതീവശ്രദ്ധ ആവശ്യമുള്ളിടത്ത് 95 ശതമാനത്തിനും വേണ്ടത്ര പരിചരണം ലഭിക്കുന്നില്ല. ഇന്ത്യയില്‍ പല ഭാഗങ്ങളിലുള്ള ഹൃദ്രോഗബാധിതരായ കുട്ടികളുടെ ചികില്‍സയ്ക്ക് വേണ്ടത്ര മുന്‍ഗണന ലഭിക്കുന്നില്ല. ഹൃദ്രോഗ ചികില്‍സ മെച്ചപ്പെടുത്തുന്നതിന് ആരോഗ്യരംഗത്ത് നിലവിലുള്ള തടസ്സങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതാണെന്നും സമ്മേളനത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ജന്മനായുള്ള ഹൃദ്രോഗം നേരത്തെ കണ്ടെത്തുന്നതിന് പ്രാഥമിക ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍ണം. രണ്ടാം ശ്രേണിയിലുള്ള ആശുപത്രികള്‍ എക്കോകാര്‍ഡിയോഗ്രാഫിയിലൂടെ ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരീശീലനം നേടിയെടുക്കേണ്ടതാണ്.
മൂന്നാം ശ്രേണിയിലുള്ള ആശുപത്രികള്‍, പ്രത്യേകിച്ച് സര്‍ക്കാര്‍ മേഖലയിലുള്ള ആശുപത്രികള്‍ സമഗ്രമായ ഹൃദ്രോഗ ചികില്‍സാ സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കണം.
പീഡിയാട്രിക് കാര്‍ഡിയോളജി, കാര്‍ഡിയാക് സര്‍ജറി, ഇന്റന്‍സിവ് കെയര്‍ എന്നിവയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ കാര്യക്ഷമത നേടുന്നതുവരെ സ്വകാര്യ-പൊതുമേഖല പങ്കാളിത്ത മാതൃകകള്‍ വളര്‍ത്തിയെടുക്കണമെന്നും, പൊതുജനങ്ങ ള്‍ക്കായുള്ള ഇന്‍ഷുറന്‍സ് സ്‌കീമുകളില്‍ ഹൃദ്രോഗത്തെയും ഉള്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it