malappuram local

കുഞ്ഞിനെ മാതാവിന് തന്നെ നല്‍കാന്‍ ഉത്തരവ്

മഞ്ചേരി: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പിച്ച മൂന്ന് ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ പെറ്റമ്മയ്ക്ക് തന്നെ തിരിച്ചു നല്‍കാന്‍ ഉത്തരവ്. മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് ഉത്തരവിട്ടത്. കുഞ്ഞിനെ വളര്‍ത്താന്‍ സാധ്യമല്ലെന്ന് കാണിച്ച് മാതാവ് കുട്ടിയെ ജനുവരിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(ജുവനൈല്‍ ജസ്റ്റിസ്) മുമ്പാകെ ഏല്‍പിച്ചിരുന്നു. എന്നാല്‍, പിന്നീട് മാതാവ് കുട്ടിയെ തിരിച്ചു നല്‍കാന്‍ അപേക്ഷ നല്‍കി. കുഞ്ഞിന്റെ തുടര്‍ സംരക്ഷണം ഉറപ്പ് വരുത്താന്‍ സാമൂഹികനീതി വകുപ്പിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചുമതലപ്പെടുത്തി. സിറ്റിങിന് അഡ്വ. ഷെരീഫ് ഉള്ളത്ത് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it